അമ്മയായ ശേഷം പണം മറക്കരുത്: കുട്ടികളുടെ ഭാവി മാത്രം ആലോചിച്ച് സ്വന്തം ഭാവി കളയരുത്

ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ ഇന്ത്യൻ അമ്മമാരുടെ ഉള്ളിൽ ഒരു സൂപ്പർ വുമൺ ഉണരും. കുട്ടിയുടെ ഡയപ്പർ ബ്രാൻഡ് മുതൽ ഹയർ എഡ്യൂക്കേഷൻ ഫണ്ട് വരെ എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന നിർബന്ധബുദ്ധിയാണത്. പക്ഷേ, ഈ 'അമ്മപ്പാസ'ത്തിനിടയിൽ മിക്കവരും മറന്നുപോകുന്ന ഒരു ലളിത സമവാക്യമുണ്ട്- നിങ്ങളുടെ സ്വന്തം സാമ്പത്തിക സുരക്ഷിതത്വം.
മക്കളുടെ ഭാവിക്കായി സ്വന്തം സ്വപ്നങ്ങളും സമ്പാദ്യവും പണയം വെക്കുന്നതാണ് യഥാർത്ഥ മാതൃത്വം എന്നൊരു തെറ്റായ ചിന്താഗതി നമ്മുടെ സമൂഹത്തിൽ പണ്ടേയുണ്ട്. എന്നാൽ പുതിയ കാലത്തെ മില്ലേനിയൽ, ജെൻസി അമ്മമാർ മനസ്സിലാക്കേണ്ടത്, ത്യാഗം മാത്രമല്ല, സാമ്പത്തിക സ്വയംപര്യാപ്തതയുമാണ് യഥാർത്ഥ സ്ത്രീശക്തിയെന്നാണ്.