ടീം അർജന്റീനയും വർണവെറിയും; അതിരുവിടുന്ന ആരാധകർ

തീപറക്കുന്ന പോരാട്ടമായിരുന്നു അർജന്റീനയും ഈജിപ്തും മുഖാമുഖം വന്ന ലോകകപ്പ് മത്സരം. ഒന്നാം പാതിയിൽ ഈജിപ്തിന്റെ ഫറവോക്കരുത്തിനു മുന്നിൽ ചമ്പ്യാന്മാർ നിഷ്പ്രഭരായോ എന്നുതോന്നി. സാക്ഷാൽ മെസ്സിയെപ്പോലും മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഈജിപ്ഷ്യൻ ഡിഫൻസിന് മുന്നിൽ അർജന്റീനയ്ക്ക് ഒന്നും ചെയ്യാനായില്ല. കിട്ടിയ പെനാൽട്ടി മെസ്സി പാഴാക്കുകയും ചെയ്തതോടെ കളി കയ്യിൽ നിന്നുപോയെന്ന പിടച്ചിലിലായി ഫാൻസ്.
78-ാം മിനിറ്റ് വരെ ഈജിപ്തിന്റെ സംഹാരവിളയാട്ടം. 79-ാം മിനുട്ടിൽ എല്ലാം മാറിമറിഞ്ഞു. ഡിഫെൻഡർമാരുടെ തടവിൽ നിന്നും പഴുത് കണ്ടെത്തി മെസ്സി ഊളിയിട്ടു. ക്യാപ്റ്റന്റെ ഉഗ്രൻ അസിസ്റ്റിൽ റോമെറോ സ്‌കോർ ചെയ്തു. അഞ്ച് മിനുട്ടായില്ല, മെസ്സിയും ഗോളടിച്ചു. കളി അധികസമയത്തേക്ക് നീണ്ടു. അതുവരെ കണ്ട അർജന്റീനയല്ല പിന്നെ മൈതാനത്ത്. ഈജിപ്ത് ടീം ഏറെക്കുറെ മുഴുവനായും ഡിഫൻസിലേക്ക് പോയി.
Content Highlights: Argentina's dramatic comeback win against Egypt fueled by referee bias allegations., Viral video of Messi and Egypt coach Hossam Hassan sparks racism investigation., Fan clashes involving Israeli and Palestinian flags reported during the match., Historical context of racial diversity within the Argentina national football team., FIFA's stance on fan misconduct and racial abuse in recent tournaments.