'ഇഷ്ടമുള്ള പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയി നിൽക്കൂ': വിവാദമായി അല്ലു അർജുന്റെ പരാമർശം

അല്ലു അർജുൻ
അല്ലു അർജുൻ

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കും ഫാൻ ഫൈറ്റുകൾക്കുമെതിരെ പ്രതികരിക്കാൻ ശ്രമിച്ച നടൻ അല്ലു അർജുൻ ഇപ്പോൾ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദിൽ നടന്ന അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ (AAFA) യോഗത്തിൽ താരം നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഓൺലൈൻ ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ താരം നിലപാട് വ്യക്തമാക്കി. ആളുകൾ തങ്ങളുടെ സമയം കൂടുതൽ ഉപകാരപ്രദമായ കാര്യങ്ങൾക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"എന്റെ ആരാധകരോടും അല്ലാത്തവരോടും ട്രോളുന്നവരോടും എനിക്ക് കാലങ്ങളായി ഒരു കാര്യം പറയാനുണ്ടായിരുന്നു. നിങ്ങൾക്കൊരാളെ ഇഷ്ടമല്ലെങ്കിൽ, അവരെ വെറുക്കാനും ട്രോളാനും സമയം കളയരുത്. നിങ്ങളുടെ ഊർജ്ജവും സമയവും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കൂ,"അല്ലു അർജുൻ പറഞ്ഞു.

വിവാദമായ പരാമർശം

മറ്റുള്ളവരെ സൈബറിടങ്ങളിൽ ആക്ഷേപിക്കുന്നതിന് പകരം സ്വന്തം ജീവിതത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരാധകരെ ഉപദേശിക്കുന്നതിനിടയിലാണ് താരത്തിന്റെ വിവാദ പരാമർശം. സോൾഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ അല്ലു അർജുൻ പറയുന്നത് ഇങ്ങനെയാണ്: "ഓൺലൈനിൽ ആർക്കെതിരെയും വെറുപ്പ് പ്രചരിപ്പിച്ച് സമയം കളയരുത്. അതിന് പകരം നിങ്ങൾക്ക് ഇഷ്ടമുള്ള പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയി കാത്തിരിക്കൂ, ആ സമയമെങ്കിലും സന്തോഷത്തോടെ ഇരിക്കാം."

സ്ത്രീകളെ പിന്തുടരുന്നതും (stalking) ഉപദ്രവിക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ സംസാാരമെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം. ഇത്തരം പരാമർശങ്ങൾ അപകടകരമായ പെരുമാറ്റങ്ങൾക്ക് ന്യായീകരണമാകുമെന്നും പലരും എക്സിൽ (X) കുറിച്ചു.

ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ 2: ദി റൂൾ (Pushpa 2: The Rule) എന്ന ചിത്രമാണ് അല്ലു അർജുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളിൽ ചിത്രം വൻ തരംഗം സൃഷ്ടിച്ചിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക' (Raaka) എന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്തത്. ദീപിക പദുകോണാണ് നായികയായി എത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Allu Arjun criticized for suggesting fans wait outside a girl's house instead of trolling online., The comment was perceived as promoting stalking and dangerous behavior., The remarks were made during an Allu Arjun Fans Association (AAFA) meeting in Hyderabad., Fans and social media users expressed disappointment over the inappropriate advice., The actor recently starred in the blockbuster Pushpa 2: The Rule.