തൃച്ചമ്പരത്തെ തയ്യല്‍ക്കാരി എവറസ്റ്റ് കയറിയത് സെറ്റ്‌സാരിയുടുത്ത്; തുന്നിയും സ്വര്‍ണം പണയം വെച്ചും കണ്ടെത്തിയ പണം

വാസന്തി
വാസന്തി

''അയ്യോ, പെണ്ണുങ്ങള് ഒറ്റയ്ക്കൊന്നും ഇത്രദൂരം പോകാന്‍പാടില്ല...'' തളര്‍ത്താന്‍ നോക്കിയ വാക്കാണ് തളിപ്പറമ്പ് തൃച്ചമ്പരത്തെ തയ്യല്‍ക്കാരിയായ വാസന്തിയെ ഒറ്റയ്ക്ക് എവറസ്റ്റിന്റെ ഉയരങ്ങള്‍ കയറാന്‍ പ്രേരിപ്പിച്ചത്. അന്‍പത്തിയൊന്‍പതാം വയസ്സില്‍ ഒറ്റയ്ക്ക് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. സെറ്റ്‌സാരിയുടുത്ത് ഇന്ത്യന്‍ പതാകയും കൈയിലേന്തി അവര്‍ തന്നെ തളര്‍ത്താന്‍ നോക്കിയവരോട് ഉച്ചത്തില്‍ പറഞ്ഞു, പെണ്ണിന് പറ്റാത്തതായി ഒന്നുമില്ലെന്ന്. മൂന്ന് ദശാബ്ദത്തിലേറെയായി തയ്യല്‍ജോലിയിലൂടെ ഉപജീവനം നടത്തുന്ന വാസന്തി ഒറ്റയ്ക്ക് യാത്രതുടങ്ങിയത് രണ്ടുവര്‍ഷം മുന്‍പാണ്. ലോകത്തെവിടെയും ഒറ്റയ്ക്കുപോയിവരാനുള്ള ആത്മവിശ്വാസം ഇന്ന് അവര്‍ക്കുണ്ട്. 

''ലോകത്തെ ഏറ്റവും വലിയ കൊടുമുടി ഏതാണ്?'' ''മൗണ്ട് എവറസ്റ്റ്...''ക്ലാസ്‌റൂമില്‍ എല്ലാവരെയുംപോലെ കുഞ്ഞുവാസന്തിയും ഹിമവാന്റെ അത്യുന്നതിയായ ആ കൊടുമുടിയെക്കുറിച്ച് കേട്ടിരുന്നു. എന്നാല്‍, ഒരിക്കല്‍ ആ മഞ്ഞുമലകളിലേക്ക് താന്‍ നടന്നെത്തുമെന്ന് അന്ന് അവര്‍ വിചാരിച്ചിരുന്നില്ല.

Continue reading