തലമുറകളിലൂടെ 'ഒരുനേരമെങ്കിലും' ഒഴുകിക്കൊണ്ടിരിക്കുന്നു; ഗുരുവായൂരപ്പന്റെ കൈയ്യൊപ്പുള്ള പാട്ട്

യേശുദാസ്, ടി.എസ്. രാധാകൃഷ്ണന്‍
യേശുദാസ്, ടി.എസ്. രാധാകൃഷ്ണന്‍

കളഭം മണക്കുന്ന ഗുരുവായൂരിലെ നാലമ്പലത്തിനകത്ത് കുടികൊള്ളുന്ന ഉണ്ണിക്കണ്ണനെ ഒരുനോക്കുകാണാൻ കൊതിക്കാത്ത മനസ്സുണ്ടാവില്ല. ഭക്തിയുടെ ആ തീവ്രത ഒരു പാട്ടിലൂടെ ആവോളം അനുഭവിച്ചവരാണ് നമ്മളൊക്കെ. 'ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ' എന്ന ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നനയുന്നു. ചില ഗാനങ്ങൾ അങ്ങനെയാണ്, ഉള്ളിന്റെയുള്ളിൽ അലിഞ്ഞുചേർന്ന്, കാലാതീതമായ ഒരു ഈണമായി നിലകൊള്ളും... മലയാളികളുടെ മനസ്സിൽ ഇന്നും ഭക്തി നിറച്ച് ഒഴുകുന്ന ഈ ഗാനത്തിന് നാല്പത് വർഷത്തിന്റെ പാരമ്പര്യമുണ്ട്.

വരികൾ രചിച്ചത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും സംഗീതം നൽകിയത് ടി.എസ്. രാധാകൃഷ്ണനുമാണ്.
ഗുരുവായൂരപ്പനോടുള്ള അനുരാഗവും സംഗീതത്തോടുള്ള ആത്മസമർപ്പണവും ചേർന്നുണ്ടായ ആ ദൈവിക സൃഷ്ടിയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ലെന്ന് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ പറയുന്നു. വിഷുവോ മറ്റേതെങ്കിലും വിശേഷദിവസങ്ങളോ വേണ്ടാതെ, എല്ലായ്പ്പോഴും മലയാളികളുടെ അധരങ്ങളിൽ നിറയുന്ന ഈ ഗാനത്തിന്റെ ഓർമ്മകളിലേക്ക് വീണ്ടും തിരിഞ്ഞുനടക്കുകയാണ് അദ്ദേഹം.

Content Highlights: This Vishu, T. S. Radhakrishnan fondly remembers a 40-year-old melody, made eternal by K. J. Yesudas

Continue reading