‘ത്രീ ഇഡിയറ്റ്സി’ലെ മില്ലിമീറ്റർ ഇവിടെയുണ്ട്; തുർക്കിയിൽ നിന്നെത്തിയ പ്രണയവും

'3 ഇഡിയറ്റ്‌സി'ൽ ആമിർ ഖാനൊപ്പം രാഹുൽകുമാർ, വിവാഹവേളയിൽ കെസിബാനും രാഹുൽകുമാറും
'3 ഇഡിയറ്റ്‌സി'ൽ ആമിർ ഖാനൊപ്പം രാഹുൽകുമാർ, വിവാഹവേളയിൽ കെസിബാനും രാഹുൽകുമാറും

സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമയാണ് '3 ഇഡിയറ്റ്‌സ്'. ആമിർ ഖാൻ, ആർ.മാധവൻ, ഷർമൻ ജോഷി, കരീന കപൂർ, ബൊമൻ ഇറാനി എന്നിവർ പ്രധാനതാരങ്ങളായ സിനിമ, അക്കാലത്തെ യുവത്വത്തെ ഏറെ ആകർഷിക്കുകയും ചെയ്തു.

2010-ൽ മികച്ച ജനപ്രിയചിത്രം, മികച്ച ഗാനരചന, മികച്ച ഓഡിയോഗ്രഫി എന്നിവയ്ക്കുള്ള ദേശീയപുരസ്‌കാരവും സിനിമ നേടി. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. 50 കോടിക്ക് നിർമിച്ച സിനിമ 400 കോടിയിലേറെ കളക്ട് ചെയ്തു. ഇന്ത്യയിൽ മാത്രമല്ല ജപ്പാൻ, ചൈന തുടങ്ങിയ സ്ഥലങ്ങളിലും സിനിമ വമ്പൻവിജയം നേടി.

സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകിയാണ് സംവിധായകൻ രാജ്കുമാർ ഹിറാനി അവതരിപ്പിച്ചത്. സിനിമയിലെ മില്ലിമീറ്റർ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഹുൽകുമാർ എന്ന താരമാണ് മില്ലിമീറ്ററിനെ അവതരിപ്പിച്ചത്. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, റൺബീർ കപൂർ എന്നിവർക്കൊപ്പം പരസ്യചിത്രങ്ങളിലും രാഹുൽ പ്രത്യക്ഷപ്പെട്ടു . ബാലതാരമായി സിനിമയിലെത്തിയ രാഹുൽകുമാറിന്റെ കരിയറിലെ, ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് മില്ലിമീറ്റർ. സിനിമയിലെ പല താരങ്ങൾക്കുമൊപ്പം, രാഹുലിന്റെയും ജീവിതം അതോടെ മാറി.

ആ സിനിമയാണ് രാഹുലിന്റെ പ്രണയത്തിലേക്കുള്ള വഴിതുറന്നതും. തുർക്കിഷ് സ്വദേശിനിയായ കെസിബാൻ ടോഡൻ, സിനിമ കണ്ട് രാഹുലിന് മെസേജ് അയച്ചു. അതിന് രാഹുൽ മറുപടിയും അയച്ചു. പതുക്കെ മെസേജുകളിലൂടെ ആ സൗഹൃദം വളർന്ന് ദൃഢമായി. 14 വർഷത്തോളം അവർ പരസ്പരം സംസാരിച്ചും മെസേജ് ചെയ്തും മുന്നോട്ടുപോയി. ഒരു ഘട്ടമെത്തിയപ്പോൾ എന്നും ഈ സൗഹൃദവും ബന്ധവും കൂടെയുണ്ടാവണമെന്ന് അവർക്ക് തോന്നി. അങ്ങനെ ഈ വർഷം മെയ് മാസത്തിൽ അവർ വിവാഹിതരായി. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങളോടെയായിരുന്നു വിവാഹച്ചടങ്ങുകൾ.

ഒരു വൈറൽ വീഡിയോയിലൂടെയാണ് തന്റെ പ്രണയവും വിവാഹവും രാഹുലും കെസിബാനും പുറംലോകത്തെ അറിയിച്ചത്. ഒരു പോർട്രെയിറ്റ് ഫോട്ടോഗ്രാഫർ ദമ്പതികളുടെ ചിത്രമെടുക്കുന്നതിൽനിന്നാണ് വീഡിയോ തുടങ്ങുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover how `3 Idiots` sparked a real-life romance and marriage for actor Rahul Kumar, who played Millimeter, with his Turkish girlfriend after 14 years