അവധിയെടുത്ത് യാത്ര, കണ്ടത് 50 രാജ്യങ്ങൾ,7 വൻകരകൾ;'യാത്രക്ക് വേണ്ടത് പണമല്ല,മനസ്സാണ്'

#മിന്നു വേണുഗോപാല്‍
അന്റാർട്ടിക്കയിൽ ലേഖിക ഫോട്ടോ: സി.ബിജു
അന്റാർട്ടിക്കയിൽ ലേഖിക ഫോട്ടോ: സി.ബിജു

ലോകം കാണണമെന്ന ഒറ്റ സ്വപ്‌നത്തിനു പിന്നാലെ ചുവടുപിടിച്ചാണ് ആലപ്പുഴക്കാരി മിത്രാസതീഷ് യാത്രകള്‍ തുടങ്ങിയത്. ഇതിനോടകം എഴ് വന്‍കരകള്‍ കണ്ടുകഴിഞ്ഞു. തന്റെ യാത്രാപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തത് 50 രാജ്യങ്ങളുടെ പേരുകളാണ്. യാത്രാനുഭവങ്ങള്‍ മിത്ര ഫേസ്ബുക്കില്‍ പങ്കുവയ്ക്കാറുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ദേശി ഡ്രൈവ്, ഇന്ത്യന്‍ സഞ്ചാരം, വി ഫോര്‍ വിയറ്റ്‌നാം... എന്നീ പുസ്തകങ്ങളും എഴുതി. 2019-ല്‍ ഒരു സോളോ  ഭൂട്ടാന്‍ യാത്രയിലൂടെയായിരുന്നു തുടക്കം. ആറുവര്‍ഷംകൊണ്ട് യൂറോപ്പും ആഫ്രിക്കന്‍ വന്‍കരയും അന്റാര്‍ട്ടിക്കയും ഏഷ്യന്‍ രാജ്യങ്ങളുമെല്ലാം കണ്ടു. തൃപ്പൂണിത്തുറ ആയുര്‍വേദകോളേജിലെ അധ്യാപികയായ മിത്ര ജോലിയില്‍നിന്ന് നീണ്ട അവധിയെടുത്താണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നത്. ഏതൊരു വീട്ടമ്മയെയുംപോലെ ജോലി, കുടുംബം ഇതൊക്കയായിരുന്നു മിത്രയുടെയും ജീവിതത്തിന്റെ ചേരുവകള്‍.

''എനിക്കുമുണ്ട് യാത്രപുറപ്പെടാതിരിക്കാന്‍ ചില കാരണങ്ങള്‍. എന്റെ പത്തൊന്‍പതുകാരിയായ മകള്‍ നന്ദന പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്തവളാണ്. ഒരമ്മയെന്ന നിലയില്‍ അവളുടെ സംരക്ഷണം എന്റെ കടമയാണ്. പക്ഷേ, അവളാണെന്റെ ശക്തി. അവളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് മുന്നോട്ടുജീവിക്കാന്‍ എനിക്ക് ഉത്സാഹം നല്‍കുന്നതും. അവളുടെ കണ്ണുകള്‍ എന്നോട് പറയുന്നുണ്ട് -എനിക്ക് കാണാന്‍ കഴിയാതെപോവുന്ന ലോകങ്ങള്‍ അമ്മ കാണണം. 

Content Highlights: travel writer mithra satheesh who has covered 50 countries and all continents shares her experiences

Continue reading