പ്രേക്ഷകരെ പേടിപ്പിച്ച മുത്തശ്ശി; ഹൊറർ കഥാപാത്രങ്ങളിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് കെ.പി.എ.സി ലീല

ഒരേ സമയത്ത് പുറത്തിറങ്ങിയ രണ്ട് ഹൊറർ കഥകൾ. രണ്ടിലും പ്രേക്ഷകരെ ഭയപ്പെടുത്തുന്ന കേന്ദ്ര കഥാപാത്രമായി ഒരേ മുഖം, കെ.പി.എ.സി. ലീല. ‘ഗ്രാനി’ എന്ന ഷോർട്ട് ഫിലിമും ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ റിലീസായ ‘മുത്തശ്ശി’ എന്ന വെബ് സീരീസും ഒരുപോലെ ശ്രദ്ധ നേടുമ്പോൾ, ആ കഥാപാത്രങ്ങൾക്ക് പിന്നിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അവർ. മേക്കപ്പിന്റെ കഠിനമായ ബുദ്ധിമുട്ടുകളും ചിത്രീകരണത്തിലെ വെല്ലുവിളികളും നിറഞ്ഞതായിരുന്നു ആ യാത്ര. എന്നാൽ അതിനെല്ലാം ഒടുവിൽ ലഭിച്ചത് പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയായിരുന്നു. അഭിനയജീവിതത്തിലെ വേറിട്ട അനുഭവമായി മാറിയ ആ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കെ.പി.എ.സി ലീല
Content Highlights: kpac-leela-granny-muthassi-horror-role-challenges