ഇൻസ്റ്റാറീലുകളിലെ ‘നീലോത്തി’, തെന്നിന്ത്യൻ നായികനിരയിലേക്കുയർന്ന് അനിഷ്മ

#രേഖ നമ്പ്യാർ
അനിഷ്മ, സിറൈ എന്ന ചിത്രത്തിൽ എൽ.കെ.അക്ഷയ് കുമാറിനൊപ്പം
അനിഷ്മ, സിറൈ എന്ന ചിത്രത്തിൽ എൽ.കെ.അക്ഷയ് കുമാറിനൊപ്പം

ചിന്മയിയുടെ സ്വരഭംഗിയിൽ ഒഴുകിയെത്തിയ 'നീലോത്തി'യും കെൻ കരുണാസിന്റെ 'യൂത്തി'ലെ 'മിനുക്കി'യും അനിഷ്മയ്ക്ക് വെറും ഹിറ്റ് പാട്ടുകളുടെ ഓർമ്മകളല്ല; ആ ഗാനങ്ങളോടൊപ്പംതന്നെ തിരശ്ശീലയിൽ ശ്രദ്ധിക്കപ്പെട്ട തന്റെ കഥാപാത്രങ്ങളുടെ അടയാളങ്ങളുമാണ്. പൂവൻ, I AM കാതലൻ, മരണമാസ്സ്, സിറൈ, യൂത്ത്...തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ മലയാളത്തിലും തമിഴിലുമായി ആറേഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ യുവതാരം, നല്ല കഥാപാത്രങ്ങളിലൂടെയും സ്വാഭാവിക പ്രകടനങ്ങളിലൂടെയും ജനപ്രീതി സ്വന്തമാക്കിയ സന്തോഷത്തിലാണ്.

ഒരു പുതുമുഖത്തിന്റെ ആദ്യപരിചയം പിന്നിട്ട്, ഇരു ഭാഷകളിലുമുള്ള പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷകൾ നിറയ്ക്കുന്ന അഭിനേത്രിയായി അനിഷ്മ വളർന്നുകഴിഞ്ഞു. സിനിമയെന്ന പുതുലോകം തനിക്ക് തുറന്നിട്ട വഴികളെയും സ്വപ്നങ്ങളെയും കുറിച്ച് അനിഷ്മ മനസ്സ് തുറക്കുന്നു.

Content Highlights: anishma-anilkumar-rising-star-malayalam-tamil-cinema

Continue reading