സിൽക്ക് സ്മിതയുടെ വശ്യമായ കണ്ണുകളോ പുരുഷകാമനകളെ ഉണർത്തുന്ന രൂപഭാവങ്ങളോ ഒന്നും സനാ ഖാനിൽ കണ്ടില്ല

ഈയാഴ്ചയിലെ ‘കഥയിലെ നായികമാരി’ൽ വരുന്നത് ഹിന്ദി സിനിമകളിലെ പ്രിയതാരവും മോഡലും നർത്തകിയുമായ സനാ ഖാനാണ്. സിൽക് സ്മിതയുടെ ജീവിതകഥയെ ആസ്പദമാക്കി ഞാൻ തിരക്കഥയെഴുതി അനിൽ സംവിധാനം ചെയ്ത ‘ക്ലൈമാക്‌സി’ലെ നായികയായിട്ടാണ് സനാഖാൻ ആദ്യമായി മലയാള സിനിമയിലേക്ക് വരുന്നത്.
സനാഖാനെക്കുറിച്ചുള്ള കുറിമാനത്തിന് അക്ഷരൂർജം നൽകാനിരുന്നപ്പോൾ ഓർമകളുടെ പെരുമഴപോലെ എന്റെ മനസ്സിലേക്ക് കയറിവന്നത് സ്മിതയുടെ നിഷ്‌കളങ്കമായ ചില വായ്‌മൊഴികളാണ്. അകാലത്തിൽ യാത്ര പറഞ്ഞുപോകാനുള്ള സമയമടുക്കാറായപ്പോൾ അവളുടെ സ്വതസിദ്ധമായ അബദ്ധങ്ങൾക്കും മണ്ടത്തരങ്ങൾക്കും പെട്ടെന്ന് ഒരു മാറ്റം വന്നതുപോലെതോന്നി. അവൾ മരണത്തിന്റെ വഴിയെ പോകുന്നതിന് മൂന്ന് ദിവസം മുമ്പ് എന്നെ ഫോണിൽ വിളിച്ചുപറഞ്ഞ ചില വാചകങ്ങളുണ്ട്.
Content Highlights: silk-smitha-biopic-sana-khan-climax-story