കാന്താര ഇഫക്ട്..! ഋഷഭിന്റെ പ്രതിഫലത്തിൽ വർധന 2400 ശതമാനം

ഇന്ത്യൻ സിനിമാ ലോകത്ത് ചരിത്രം തീർത്ത ചിത്രങ്ങളിലൊന്നാണ് കാന്താര. ഋഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. സംവിധാനവും തിരക്കഥയും അദ്ദേഹം തന്നെ. കാന്താര ഒന്നാം ഭാഗം പാൻ ഇന്ത്യൻ ഹിറ്റായതോടെ ഋഷഭ് പ്രതിഫലത്തിൽ വൻ വർധനവ് വരുത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിത്തിൽ മൂന്ന് ജോലിക്കുമായി നാല് കോടിയായിരുന്നു പ്രതിഫലം. എന്നാൽ, രണ്ടാം ഭാഗം ആയപ്പോഴേക്കും പ്രതിഫലം 100 കോടിയിലേക്ക് എത്തിയെന്നാണ് വിവരം. അതായത് 2400 ശതമാനത്തിന്റെ വർധന. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലേക്കും ഋഷഭ് ഉയർന്നു. ഇതിനുപുറമെ ലാഭത്തിന്റെ വിഹിതവും കന്നഡ താരത്തിന് ലഭിക്കുമെന്നാണ് സൂചനകൾ.
2022-ലായിരുന്നു കാന്താര റിലീസായത്. ചിത്രം വൻഹിറ്റായതോടെ അണിയറപ്രവർത്തകർ അതിന്റെ രണ്ടാം സീരീസിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. കാന്താര ചാപ്റ്റർ-1 എന്നായിരുന്നു ആ സിനിമയുടെ പേര്. 16 കോടി ബഡ്ജറ്റിൽ ചെയ്ത ആദ്യ ഭാഗം ഏകദേശം 400 കോടിയ്ക്ക് മുകളിൽ ബോക്‌സ് ഓഫീസിൽനിന്ന് കളക്ട് ചെയ്തു. രണ്ടാം ഭാഗം 800 കോടിക്ക് മുകളിൽ നേടിയെന്നാണ് കണക്കുകൾ.
42-കാരനായ ഋഷഭ് ഇപ്പോൾ പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന ജയ് ഹനുമാനിലാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ ഹനുമാന്റെ റോളാണ് അദ്ദേഹം ചെയ്യുക. ഛത്രപതി ശിവജി മഹാരാജിന്റെ കഥ പറയുന്ന ചിത്രത്തിലും ഋഷഭ് പ്രധാന റോളിലുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rishab Shetty's remuneration increased from 4 Crore to 100 Crore for Kantara Chapter 1., This marks a 2400% growth in salary for the Kannada actor., Kantara Chapter 1 grossed over 800 Crore at the box office., Rishab Shetty is currently working on Jai Hanuman and a film based on Chhatrapati Shivaji Maharaj.