കത്തി താഴെയിടീച്ച അച്ഛൻ, അച്ഛന്റെ ‘കൈവെട്ടിയ’ മകൻ;തിലകനും മോഹൻലാലും അച്ഛൻ-മകൻ റോളുകളിൽ

തിലകൻ, മോഹൻലാൽ
തിലകൻ, മോഹൻലാൽ

‘ഞാന്‍ അച്ഛനായി അഭിനയിക്കുമ്പോള്‍ മകനായി തോന്നുന്നത് മോഹന്‍ലാല്‍ ഒപ്പം അഭിനയിക്കുമ്പോഴാണ്’ എന്ന്‌ തിലകന്‍ പറഞ്ഞിട്ടുണ്ട്. തിലകനും മോഹന്‍ലാലും അച്ഛനും മകനുമായി സ്‌ക്രീനില്‍ വന്നപ്പോഴെല്ലാം ആ കെമിസ്ട്രി പ്രേക്ഷകര്‍ അമ്പരന്ന് കണ്ടിരുന്നു പോയിട്ടുണ്ട്. ശബ്ദവും ഭാവവും രൂപവുംകൊണ്ട് കഥാപാത്രത്തിന്റെ ആത്മാവിനെ ആവാഹിക്കുന്ന മായാജാലത്തില്‍ അഗ്രഗണ്യരായ രണ്ടുപേര്‍. മലയാളത്തിന്റെ മഹാനടന്മാര്‍. അവരുടെ ഇന്ദ്രജാലം വെളിപ്പെട്ട മുഖ്യചിത്രങ്ങള്‍ ഏതെന്ന് നോക്കാം. 

കത്തി താഴെയിടെടാ
നിര്‍ഭാഗ്യങ്ങളുടെ രാജകുമാരനാണ് മലയാളിക്ക് സേതുമാധവന്‍. നഷ്ടങ്ങളുടെ തീരാക്കണക്കുകള്‍ ബാക്കിയാക്കി കടന്നുപോയ സേതുവിന്റെ കഥയാണ് ‘കിരീട’വും ‘ചെങ്കോലും’. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ഈ രണ്ടു സിനിമകളും എക്കാലവും ഓര്‍മ്മിക്കപ്പെടും. സേതുവായി മോഹന്‍ലാലും സേതുവിന്റെ അച്ഛന്‍ അച്യുതന്‍ നായരായി തിലകനും.1989-ലാണ് ‘കിരീടം’ റിലീസായത്. ബോക്‌സോഫീസില്‍ ഉഗ്രന്‍ ജയം. ആറ് ഭാഷകളിലേക്ക് സിനിമ മൊഴിമാറ്റം ചെയ്യപ്പെട്ടു. അതില്‍ ബംഗ്ലാ ഭാഷയും ഉള്‍പ്പെടുന്നു. സിനിമയുടെ വിജയവും പ്രേക്ഷകപ്രീതിയും തന്നെയാണ് 1993-ല്‍ ‘ചെങ്കോല്‍’ എന്ന രണ്ടാം ഭാഗമിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ധൈര്യമായത്.

Content Highlights: Explore the unforgettable on-screen father-son chemistry of Mohanlal and Thilakan in Malayalam cinema. Discover their best films together.

Continue reading