ഇരിക്കുന്ന മമ്മൂക്കയെ സൂക്ഷിക്കണം, കളങ്കാവൽ പോസ്റ്റർ ചർച്ചയാകുന്നു

മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം കളങ്കാവല്‍ ആണ്. ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനാശ്വാസമെന്നോണമാണ് കഴിഞ്ഞ ദിവസം കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുന്നുണ്ട്. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടി ചിത്രത്തിന് "The Venom Beneath" എന്ന ടാഗ്‌ലൈനാണ് നൽകിയിരിക്കുന്നത്.
ഇതോടൊപ്പം അടുത്തിടെ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകളിലെ ചിത്രങ്ങളും പോസ്റ്ററുകളും വെെറലായി. ഭ്രമയുഗം, ഭീഷ്മപർവം, റോഷാക്ക്, വൺ, ബിഗ് ബി തുടങ്ങിയ സിനിമകളിലെ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് അതിൽ പ്രധാനം. 'ഒരേ ഇരുപ്പിൽ മൂന്ന് ഭാവങ്ങൾ മൂന്നു കഥാപാത്രങ്ങൾ', 'ആ ഇരുത്തം നോക്കിയേ…', 'ഇരിക്കുന്ന മമ്മൂക്കയെ സൂക്ഷിക്കണം', എന്നിങ്ങനെ കമെന്റുകൾ നീളുന്നു. ചുവന്ന ചിലന്തിവലയുടെ ബാക്ക്‌ഡ്രോപ്പില്‍ കെെയിൽ സിഗരറ്റ് ലാമ്പും പിടിച്ച് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രമാണ് കളങ്കാവൽ പോസ്റ്ററിലുള്ളത്.
കഥാപാത്രത്തിന്റെ ഇരിപ്പിൽ പോലുമുള്ള വേരിയേഷൻ നോക്ക് 😘🙏🏻
The best versatile actor in indian cinema
#Kalamkaval #Mammootty pic.twitter.com/PZDfe2iDG9— Nayanthara ❤️❤️❤️ (@Nayanthara369) August 17, 2025
അതേസമയം, പോസ്റ്ററിലെ ബ്രില്ലിയൻസും ആരാധകർ കണ്ടുപിടിച്ചു. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകൾക്കുള്ളിൽ സ്ത്രീകളുടെ മുഖങ്ങൾ കാണാമെന്നും നിരവധി മുഖങ്ങൾ ഉണ്ടെന്നെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ പ്രതീതിയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്.
ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന ചിത്രത്തിന് കഥ എഴുതിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: The new poster for Mammootty`s comeback film, Kalankaaval, has ignited fan excitement