‘പ്രതിസന്ധികളെ നേരിടാൻ എന്നെ പ്രാപ്തയാക്കിയത് അമ്മയാണ്, അഭിനയത്തിലും ജീവിതത്തിലും അമ്മയാണ് കരുത്ത്’

കല്യാണി പണിക്കർ, അമ്മ ബിന്ദു പണിക്കറിനൊപ്പം/Photo:Instagram
കല്യാണി പണിക്കർ, അമ്മ ബിന്ദു പണിക്കറിനൊപ്പം/Photo:Instagram

തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ 'മധുവിധു' ഇപ്പോൾ ഒടിടിയിലും ശ്രദ്ധനേടുകയാണ്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായെത്തിയത് നടി ബിന്ദു പണിക്കറുടെയും സായികുമാറിന്റെയും മകളായ കല്യാണി പണിക്കറാണ്. അമ്മയുടെ അഭിനയപാത പിന്തുടർന്ന് സിനിമയിലെത്തിയ കല്യാണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽനിന്ന് ഉയരുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറിൽനിന്ന് സിനിമാഭിനയലോകത്തേക്കുള്ള തന്റെ ആദ്യയാത്രയും 'മധുവിധു' സമ്മാനിച്ച അനുഭവങ്ങളും പങ്കുവെക്കുകയാണ് കല്യാണി…
 

തുടക്കം അച്ഛനും അമ്മയ്ക്കുമൊപ്പം
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ, കുഞ്ഞിലേ സ്‌ക്രീനിൽ കണ്ടുവളർന്ന സീനിയേഴ്സിനൊപ്പം ആദ്യ സിനിമ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമയിൽ അച്ഛനുമായിട്ടാണ് എനിക്ക് കോമ്പിനേഷൻ സീനുള്ളത്. അച്ഛനും മകളുമായിട്ട് തന്നെയാണ് ഞങ്ങളഭിനയിച്ചത്. അച്ഛനാണല്ലോ എന്റെ മുന്നിലുള്ളത് എന്ന പേടിയൊന്നും തോന്നിയിരുന്നില്ല. യഥാർഥത്തിൽ ഞങ്ങൾ എങ്ങനെയാണോ അതുപോലെ പെരുമാറുകയായിരുന്നു. ജഗദീഷ് അങ്കിൾ ഉൾപ്പെടെ പലരെയും വ്യക്തിപരമായി നേരത്തെ അറിയാം. കാസ്റ്റിങ് അറിഞ്ഞപ്പോൾ അവരുടെയൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നത്. പരസ്പരം സഹകരിച്ചും സഹായിച്ചും വളരെ കംഫർട്ടബിളായി അഭിനയിക്കാൻ കഴിഞ്ഞു. തുടക്കത്തിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു.

Content Highlights: kalyani-panicker-madhuvidhu-movie-interview

Continue reading