‘മോഹൻലാലിനെ വിരട്ടുന്ന നാദിയയെ കണ്ടപ്പോൾ തന്നെ ജോഷിയും ഞാനും നായികയെ ഉറപ്പിച്ചു’

നാദിയാമൊയ്തു / മാതൃഭൂമി ആർക്കൈവ്‌സ്‌
നാദിയാമൊയ്തു / മാതൃഭൂമി ആർക്കൈവ്‌സ്‌

'കഥയിലെ നായികമാർ' എന്ന കോളത്തിലേക്ക് ഈയാഴ്ച ആരെയാണ് കൊണ്ടുവരേണ്ടതെന്ന ചെറിയൊരു കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ് എന്റെ ആദ്യകാല സുഹൃത്തും നല്ലൊരു മനസ്സിന്റെ ഉടമയുമായ എളമക്കര ആന്റണി വിളിക്കുന്നത്. പത്തമ്പത് വർഷം മുൻപ് എന്റെ യൗവനകാലം മുതലുള്ള സൗഹൃദമാണ്. കൈയിൽ കിട്ടുന്ന സിനിമാവാരികകളെല്ലാം വായിക്കുകയും ഒരു സിനിമയും വിടാതെ കാണുകയുമെന്നതാണ് അവന്റെ പ്രധാന ഹോബി.

ഇന്ന് അവൻ ഏകനാണ്. അഞ്ചെട്ട് വർഷങ്ങൾക്ക് മുൻപ് അവന്റെ പ്രിയപ്പെട്ട പത്‌നി അനന്തതയിൽ വിലയം പ്രാപിച്ചതിന്റെ ദുഃഖവും നിരാശയുംപേറി കഴിയുകയാണവൻ. ഇടയ്ക്കിടയ്ക്ക് അവൻ എന്നെ വിളിക്കും. രാത്രിയിലാണ് കൂടുതലും വിളി വരുന്നത്. ഞാൻ ഗൃഹലക്ഷ്മിയിൽ സ്ഥിരമായി എഴുതുന്ന 'കഥയിലെ നായികമാർ' മുടങ്ങാതെ വായിക്കുകയും എന്നെ വിളിച്ച് അഭിപ്രായം അറിയിക്കുകയെന്നതാണ് ഇപ്പോഴത്തെ അവന്റെ ജോലി.

Content Highlights: Discover how Nadiya Moidu`s iconic role in `Nokkethadhoorathu kannum nattu` led to her breakthrough in Malayalam cinema and beyond

Continue reading