'എന്റെ മനസ്സിൽ ഒരു സംശയബോംബ് പൊട്ടി, ഈ വേഷം അംബികചെയ്താൽ നന്നാകുമോ?'

എന്റെ ‘കഥയിലെ നായികമാര്‍’ എന്ന കോളത്തിലേക്ക് മലയാള സിനിമയിലെ ആദ്യകാല നായികമാരായിരുന്ന രണ്ട് അംബികമാരില്‍ ഒരാളായ തിരുവനന്തപുരം കല്ലറ സ്വദേശിയായ ജൂനിയര്‍ അംബികയെക്കുറിച്ച് എഴുതാനിരുന്നപ്പോഴാണ് എന്റെ സുഹൃത്തും പ്രശസ്ത സംവിധായകനും കെ.എസ്.എഫ്.ഡി.സി. ചെയര്‍മാനുമായ കെ. മധുവിന്റെ ഫോണ്‍വരുന്നത്…
''ആശാനേ, ഞാന്‍ കെ. മധുവാണ്.''
''അറിയാം. പേര് പറയാതെത്തന്നെ ശബ്ദംകേട്ടാല്‍ ആളെ മനസ്സിലാകും.'' ഞാന്‍ പറഞ്ഞു.
അപ്പോള്‍ മധുവിന്റെ ഉച്ചത്തിലുള്ള മുഴങ്ങുന്ന ചിരി ഉയര്‍ന്നു.
ഞങ്ങള്‍ തമ്മില്‍ ഗുരുശിഷ്യബന്ധമൊന്നുമില്ലെങ്കിലും പരിചയപ്പെട്ടകാലം മുതല്‍ മധു എന്നെ ആശാനേ എന്നാണ് വിളിക്കുന്നത്. സ്‌നേഹ ബഹുമാനസൂചകമായ ഒരു വിളി എന്നുവേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം.
Content Highlights: Kaloor Dennis shares his memories and impressions of actress Ambika