പണം കിട്ടുമെന്ന് കരുതി, അങ്ങനെ എന്ത് വേഷവും ചെയ്യാൻ സുമലത തയ്യാറായിരുന്നില്ല

നൂറിൽപരം തിരക്കഥകൾ എഴുതിയിട്ടുള്ള എന്റെ സിനിമകളിൽ നാൽപതോളം അഭിനേത്രികളാണ് നായികമാരായി വന്നിട്ടുള്ളത്. ഇവരിൽ നടനമികവിനേക്കാൾ സൗന്ദര്യപരവും രൂപപരവുമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത് രണ്ടേ രണ്ട് നായികാസ്വരൂപങ്ങൾ മാത്രമാണ്. അവർ രണ്ടുപേരും മലയാളഭാഷ എന്താണെന്ന് അറിയാത്തവരുമാണ്. അവരിൽ ആദ്യത്തെ താരമുഖത്തിന്റെ പേര് വെളിപ്പെടുത്താൻ സമയമാവാത്തതുകൊണ്ട് അടുത്ത ലാവണ്യമുഖമായ സുമലത എന്ന അഭിനേത്രിയെക്കുറിച്ചാണ് ഇക്കുറി ഞാൻ കഥയിലെ നായികമാരിലേക്ക് കടക്കുന്നത്.
Content Highlights: Kaloor Dennis fondly recalls Sumalatha’s acting style and timeless beauty through his memories