സിനിമയെപ്പറ്റി ഞാന്‍ മറന്നു പോയിരുന്നു; നദിയാ മൊയ്തു

'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിനായി സംവിധായകന്‍ മനസ്സില്‍ കണ്ട ഒരേയൊരാള്‍- സെറീനാ മൊയ്തു അങ്ങനെ നദിയാ മൊയ്തുവായി. പുതിയ വിശേഷങ്ങളും ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളുമായി നദിയ വീണ്ടുമെത്തുകയാണ്. ...
അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചു. എന്നിട്ടും 'നോക്കെത്താദൂരത്ത് കണ്ണുംനട്ട് ' എന്ന സിനിമയുടെ പേരിലറിയപ്പെടുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ?
ആ സിനിമ കാരണമാണ് ഞാന്‍ ഇന്നും മുന്നോട്ട് പോവുന്നത്. ചിലര്‍ക്ക് പത്തോ ഇരുപതോ സിനിമ ചെയ്തുകഴിയുമ്പോഴാവും ഒരു ഹിറ്റ് കിട്ടുക. എന്റെ ഭാഗ്യത്തിന് ആ ഹിറ്റ് ആദ്യംതന്നെ കിട്ടി. അക്കാലത്തുള്ളവരും അടുത്ത തലമുറയും അവരുടെ പിള്ളേരും എന്നെ അറിയുന്നു. അതൊരു ഭാഗ്യമല്ലേ?
എത്രയോ ഉശിരുള്ള നായികാകഥാപാത്രങ്ങളെ സൃഷ്ടിച്ച ഭാഷയാണ് മലയാളം. ഇന്നോ?
നമ്മുടെ സിനിമാ ഇന്‍ഡസ്ട്രി മെയില്‍ ഓറിയന്റഡും യൂത്ത് ഓറിയന്റഡുമാണ്. മാറാന്‍ സമയമെടുക്കും. ഈയടുത്ത് 'ടോപ്പ് ഗണ്‍ 2' സിനിമ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. അതില്‍ ടോം ക്രൂസ് പ്രണയിക്കുന്നത് ഏതാണ്ട് സമപ്രായമുള്ള സ്ത്രീയെയാണ്. അവിടെ മധ്യവയസ്സുള്ള ആ നടിക്ക് പ്രധാന റോളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതൊരു നല്ല മാറ്റമാണ്. ഇവിടെയും വേണം അങ്ങനെയുള്ള നല്ല മാറ്റങ്ങള്‍. അപ്പോള്‍, എന്നെപ്പോലുള്ളവര്‍ക്കും ലീഡ് റോളുകള്‍ കിട്ടും.
പതിനഞ്ചുവര്‍ഷക്കാലം വീട്ടമ്മയുടെ ഫുള്‍ടൈം റോള്‍, ഒരിക്കല്‍പ്പോലും മടുപ്പിച്ചില്ലേ?
സിനിമയേ ഞാന്‍ മറന്നുപോയി. വിവാഹശേഷം അമേരിക്കയിലും ലണ്ടനിലുമൊക്കെയായിരുന്നു. പിന്നെ മക്കളുടെ കാര്യങ്ങളുമായി തിരക്കിലായി. ഞാന്‍ കല്യാണംകഴിച്ചത് മഹാരാഷ്ട്രക്കാരനെയാണ്. മക്കള്‍ എന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അവര്‍ക്ക് മലയാളം അത്ര അറിയില്ല. ഞാനവര്‍ക്ക് അമ്മയാണ്. നടിയല്ല. മൂത്തയാള് സനം ന്യൂയോര്‍ക്കിലും ജാന ലണ്ടനിലുമാണ്. അവരാണ് ഇപ്പോള്‍ എല്ലാം പറഞ്ഞുതരിക. ഞാന്‍ ചുമ്മാ ഒരു കൊച്ചിനെപ്പോലെ ഇരുന്നാല്‍ മതി. പൈസയുടെ വിലയറിയുന്ന മക്കളാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനറിയാം. സ്‌നേഹമുള്ളവരാണ്. ഇതില്‍ക്കവിഞ്ഞ് വേറെന്തുവേണം.
(നദിയാ മൊയ്തുവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം)
Content Highlights: actress Nadia Moidu interview