ബോളിവുഡിലെ താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ഇരുവരും സാമൂഹ്യമാധ്യമങ്ങളിലും അഭിമുഖങ്ങളിലും സജീവമാണ്. നടിയും, എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന ആരോഗ്യത്തിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഡിസംബര്‍ 29-ന് 52 വയസ്സ് തികയുന്ന ട്വിങ്കിള്‍ ഖന്ന, കൃത്യമായ വ്യായമത്തോടൊപ്പം, മനസ്സിന്റെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. 'പഴഞ്ചന്‍' എന്ന് തോന്നിക്കാവുന്ന ശീലങ്ങളിലൂടെയാണ് യഥാര്‍ത്ഥ ആരോഗ്യം കൈവരിക്കേണ്ടതെന്ന് അവര്‍ പറയുന്നു.
തന്റെ ഫിറ്റ്നസ്സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്വിങ്കിള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: “ശരീരത്തെപ്പോലെ തന്നെ മനസ്സിനെയും സന്തുലിതമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് ഞാന്‍ യോഗയും ധ്യാനവും ചെയ്യാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ പഴയ രീതിയാണെന്ന് തോന്നുമെങ്കിലും, ഇത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. അലമാരയിലെ വസ്ത്രങ്ങള്‍ അടുക്കി വെക്കുന്നത് പോലെ മനസ്സിനെ ക്രമീകരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ ദിവസത്തെയും പുതുമയോടെ നേരിടാന്‍ നമ്മെ പ്രാപ്തരാക്കുന്നു” താരം പറയുന്നു.
മിക്ക സെലിബ്രിറ്റികളും പിന്തുടരുന്ന കഠിനമായ വ്യായാമങ്ങളോട് ട്വിങ്കിളിന് താല്‍പ്പര്യമില്ല. “ഞാന്‍ ജിമ്മില്‍ അധിക സമയം ചെലവഴിക്കുന്ന ആളല്ല, എനിക്കത് ഭയങ്കര ബോറാണ്. പകരം ഞാന്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നു. കഴിയുന്നത്ര പോഷകമൂല്യമുളള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ട്”.
'മിസ്സിസ് ഫണ്ണിബോണ്‍സ്' പോലുള്ള ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവായ ട്വിങ്കിളിന് ശാരീരിക ആരോഗ്യത്തോളം തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. “ ശരീരത്തിന് നല്‍കുന്ന ഭക്ഷണം പോലെ തന്നെ മനസ്സിനും ഭക്ഷണം നല്‍കേണ്ടതുണ്ട്. അതിനാൽ ഞാന്‍ പുസ്തകങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു”.
സൂപ്പര്‍ താരം രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. തന്റെ അമ്മയില്‍ നിന്ന് പഠിച്ച ചില കാര്യങ്ങളും അവര്‍ പങ്കുവെച്ചു. “പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാന്‍ പഠിക്കുക എന്നതാണ് ഏറ്റവും ആരോഗ്യകരമായ ശീലം. നിങ്ങളുടെ പ്രശ്‌നങ്ങൾ ഹീലിയം നിറച്ച ബലൂണുകളെപ്പോലെ ആണെന്ന് കരുതുക. അവ ആകാശത്തേക്ക് പറന്നുപോകുന്നതായി സങ്കല്‍പ്പിക്കുക.അത്തരംകാര്യങ്ങളെ ലൈറ്റായി നേരിടുക”അവര്‍ കൂട്ടിച്ചേര്‍ത്തു.
2001 ജനുവരി 17ന് അക്ഷയും ട്വിങ്കിളും വിവാഹിതരായി. വിവാഹത്തോടെ സിനിമാ മേഖലയോടു വിട പറഞ്ഞ ട്വിങ്കിള്‍ എഴുത്തിലേക്കും ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്കും തിരിഞ്ഞു. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണു ദമ്പതികള്‍ക്ക്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Twinkle Khanna`s simple yet effective health secrets: yoga, meditation, mindful eating, and a positive outlook. Learn how she stays balanced and energized.
Published: 07 Dec 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented