
'ചിക്കനും ബീഫുമെല്ലാം മടുത്തു, ഇനി അല്പം പച്ചക്കറിയാവാം. പക്ഷേ വാങ്ങിക്കുന്ന പച്ചക്കറിയെല്ലാം എങ്ങനെ വിശ്വസിച്ചു കഴിക്കും, എല്ലാം വിഷം തളിച്ച് ഉണ്ടാക്കുന്നതല്ലേ'- ആരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചക്കറിയിലേക്ക് തിരിയുന്നവരുടെ പ്രധാന പരാതിയാണിത്. സംഗതി സത്യമാണ്. അതിര്‍ത്തി കടന്നെത്തുന്ന ഭൂരിഭാഗം പഴം-പച്ചക്കറികളിലെല്ലാം രാസകീടനാശിനി അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാകംചെയ്യുന്നതിന് മുന്‍പ് ഇവയിലെ വിഷാംശം കളയാന്‍ പറ്റും. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതിയാകും.
ഇലക്കറികളിലെ വിഷം കളയാന്‍
കറിവേപ്പില, പുതിനയില എന്നിവ വിനാഗിരി ലായനിയിലോ (20 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍പുളി ലായനിയിലോ (20 ഗ്രാം വാളന്‍പുളി ഒരുലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത്) പത്തുമിനിറ്റ് മുക്കിവെച്ചശേം കഴുകിയെടുക്കാം. മല്ലിയിലയുടെ ചുവടുഭാഗം വേരോടെ മുറിച്ചുകളഞ്ഞ് ടിഷ്യൂ പേപ്പറിലോ ഇഴയകന്ന കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് തൊട്ടുമുന്‍പ് വിനാഗിരി/ഉപ്പുലായനിയില്‍ (20 ഗ്രാം ഉപ്പ് ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്) പത്തുമിനിറ്റ് മുക്കിവെച്ചശേഷം പലതവണ കഴുകാം.
ഈ പച്ചക്കറികള്‍ തുണികഴുകുന്ന ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി പലതവണ കഴുകാം. തുടര്‍ന്ന് വാളന്‍പുളി ലായനിയിലോ വിനാഗിരി ലായനിയിലോ പത്ത് മിനിറ്റ് മുക്കിവയ്ക്കാം. വെള്ളം കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് ഫ്രിഡ്ജിലേക്ക് മാറ്റാം. 
മുരിങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്
ഈ പച്ചക്കറികള്‍ വെള്ളത്തില്‍ നന്നായി കഴുകിയശേഷം വെള്ളം വാര്‍ന്നുപോകാനായി സുഷിരങ്ങളുള്ള പാത്രത്തില്‍ വയ്ക്കാം. തുടര്‍ന്ന് കോട്ടണ്‍ തുണി ഉപയോഗിച്ച് ജലാംശം തുടച്ചശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
പയര്‍, പടവലം, നെല്ലിക്ക
മൃദുവായ സ്‌ക്രാപ് പാഡ് ഉപയോഗിച്ച് നേർമയായി കഴുകാം. വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ പത്തുമിനിറ്റ് മുക്കിവെയ്ക്കാം. തുടര്‍ന്ന് വെള്ളത്തില്‍ പലവട്ടം കഴുകി വെള്ളം തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
Content Highlights: How to clean fruits and vegetables
Published: 22 Apr 2025, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented