രാവിലത്തെ ചായതൊട്ട് അര്‍ധരാത്രിയിലെ അനാവശ്യഭക്ഷണങ്ങളില്‍ വരെ പഞ്ചസാരയുള്‍പ്പെടുത്തുന്ന ശീലമാണ് മിക്കവര്‍ക്കും. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന യാഥാര്‍ഥ്യബോധമില്ലാതെയാണ് പലരും ഈ രീതി പിന്തുടരുന്നത്. ശരീരഭാരം വര്‍ധിക്കുക, പ്രമേഹം മുതല്‍ ഹൃദ്രോഗം വരെ, ചര്‍മത്തിന് പെട്ടെന്ന് വാര്‍ധക്യം ബാധിക്കുക തുടങ്ങിയ അപകടസാധ്യതകള്‍ പഞ്ചസാരയുടെ അമിത ഉപയോഗത്തിനൊപ്പം വരുന്നതാണ്.
പഞ്ചസാരയുടെ അളവിനൊപ്പം അത് എപ്പോള്‍ കഴിക്കുന്നു എന്നതും ആരോഗ്യസംരക്ഷണത്തില്‍ നിര്‍ണായകമാണ്. മധുരം എത്രത്തോളം ഒഴിവാക്കാനാവുമോ അത്രയും ആരോഗ്യത്തിന് ഗുണമാണ്. അതേസമയം, പഞ്ചസാര ഒട്ടും കഴിക്കാന്‍ പാടില്ലാത്ത ചില സമയങ്ങളുണ്ട്. അത് എപ്പോഴെല്ലാമെന്ന് നോക്കാം.
- വെറുംവയറ്റില്‍-വെറുംവയറ്റില്‍ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദ്രുതഗതിയില്‍ ഉയരാനും താഴാനും കാരണമാകും, ഇത് ക്ഷീണത്തിനും മൂഡ്‌സ്വിങ്‌സിനും കാരണമാകും.
- രാത്രി വൈകി-രാത്രി വൈകി, അതായത് കിടക്കുന്നതിന് മുമ്പായി പഞ്ചസാര കഴിക്കുന്നത് ഭാരം കൂടാനും ഉറക്കം തടസ്സപ്പെടാനും കാരണമാകും.
- വര്‍ക്കൗട്ടിനു മുമ്പ്-പഞ്ചസാര പെട്ടെന്നുള്ള ഊര്‍ജം നല്‍കുന്ന ഒന്നാണ്. വര്‍ക്കൗട്ടിനു മുമ്പ് പഞ്ചസാര കഴിക്കുമ്പോള്‍ വേഗത്തില്‍ ഊര്‍ജം തീര്‍ന്നുപോകാനും വ്യായാമത്തിത്തിനിടെ ക്ഷീണമുണ്ടാകാനും കാരണമാകുന്നു.
- മാനസികസമ്മര്‍ദ്ദമുള്ളപ്പോള്‍-താത്കാലികമായ മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് പഞ്ചസാര ഒരുപക്ഷേ ആശ്വാസം നല്‍കിയേക്കാം. എന്നാല്‍ വൈകാരികമായ കാരണങ്ങളാല്‍ മധുരംകഴിക്കുന്നത് ശീലമാക്കുന്നത് ആവര്‍ത്തന പ്രവണതയുണ്ടാക്കുകയും മധുരത്തോട് ആസക്തിയുണ്ടാക്കുകയും ചെയ്യും.
ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കൃത്യസമയത്ത് ആഹാരം ശീലമാക്കുന്നതും നന്നായി വെള്ളം കുടിക്കുന്നതും മധുരത്തോടുള്ള അമിതാസക്തി കുറയ്ക്കാന്‍ ഒരുപരിധിവരെ സഹായിക്കും.
(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ, ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: the worst time to consume sugar
Published: 03 Mar 2025, 12:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented