
രണ്ടുതരത്തില്‍ തലയില്‍ മുഴകള്‍ കാണാറുണ്ട്. കാന്‍സര്‍ പോലത്തെ മുഴകളും അല്ലാത്തതും (ബെനിയ്ന്-benign). ചിലതരം മുഴകള്‍ ശരീരത്തിന്റെ പലഭാഗത്തുനിന്നും തലച്ചോറിലേക്ക് പടരാം. ഇതിനെ മെറ്റാസിസ് എന്നുപറയും. ഏതുതരം കാന്‍സറും ഇതുപോലെ തലച്ചോറില്‍ എത്താം. ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സാധാരണയായി ശക്തമായ തലവേദന, അടുപ്പിച്ചുണ്ടാകുന്ന തലവേദന, തലവേദനയ്ക്കൊപ്പം ഛര്‍ദി, ചുമയ്ക്കുമ്പോളും തുമ്മുമ്പോളും തലവേദന, രാവിലെയുള്ള തലവേദന, ഉറക്കത്തിലുണ്ടാകുന്ന തലവേദന, എല്ലാം രണ്ടായി കാണുക, തലവേദനയുടെ കൂടെ നടക്കാനുള്ള ബുദ്ധിമുട്ട്, ബലക്കുറവ്, ബാലന്‍സ് കുറയുക, സംസാരിക്കാന്‍ ബുദ്ധിമുട്ട്, തരിപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് കൂടിവരിക...തുടങ്ങിയവയാണത്. അതേപോലെ തലച്ചോറിന്റെ ഏതുഭാഗത്താണോ മുഴകള്‍ കണ്ടുവരുന്നത്, ആ ഭാഗത്തുള്ള കോശങ്ങളുടെ സവിശേഷത അനുസരിച്ച് ലക്ഷണങ്ങള്‍ മാറാം.
Also Read
ഉദാഹരണമായി തലച്ചോറിന്റെ പിറകുവശത്തുള്ള ഓക്സിപിറ്റല്‍ ഭാഗത്ത് മുഴകള്‍ വരികയാണെങ്കില്‍ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകും. തരിപ്പ്, വേദന, സ്പര്‍ശനവ്യത്യാസം എന്നിവ പരയ്റ്റല് (Pareital) ഭാഗത്തു മുഴ ഉണ്ടെങ്കില്‍ അനുഭവപ്പെടും. സെറിബെല്ലത്തില്‍ മുഴകളുണ്ടായാല് തലചുറ്റല്‍, വേച്ചുപോകല്‍, തലവേദന ഛര്‍ദി എന്നിവ ഉണ്ടാകാം. ഫ്റോണ്ടല് (Frontal) ഭാഗത്ത് അസുഖം വന്നാല്‍ മണം അറിയാതിരിക്കല്‍, ദാഹക്കുറവ്, കാഴ്ചക്കുറവ്, മൂത്രം അറിയാതെ പോകല്‍, സ്വഭാവമാറ്റം എന്നിവയുണ്ടാകാം.
ബ്രെയിന്‍സ്റ്റെം ഭാഗത്ത് മുഴവന്നാല് കൈകാലുകള്‍ക്ക് ബലക്കുറവ്, തരിപ്പ്, സംസാരിക്കാനും ഇറക്കാനും ബുദ്ധിമുട്ട്, മുഖത്തു തരിപ്പ് രണ്ടായിക്കാണല്, കോങ്കണ്ണ്, കേള്‍വിക്കുറവ്, കാഴ്ചയ്ക്ക് മങ്ങല്‍ എന്നിവ ഉണ്ടാകാം. അപസ്മാരം ഇതിന്റെ പ്രധാനലക്ഷണമാണ്. ഇത് പ്രധാനമായും കോശങ്ങള്‍ ധാരാളമുള്ള ലോബിന് (lobes) മുഴ വരുമ്പോഴാണ്. ഒരുവശം മാത്രം അപസ്മാരം, മൊത്തമായി വരുന്ന അപസ്മാരം, ഓര്‍മക്കുറവ്, വിറയല്‍, ഞെട്ടല്‍ തുടങ്ങിയവയും വരാം.
അടുത്തിടെ വന്ന ശക്തിയായ തലവദനയും, ഛര്‍ദിയും, ബലക്കുറവും, നടക്കാനുള്ള ബുദ്ധിമുട്ടും, ട്യൂമറിന്റെതാകാം. പഴക്കമുള്ള തലവേദന പേടിക്കേണ്ടതില്ല പക്ഷെ തലവേദനയ്ക്ക് ഈയടുത്തു മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ 18 വയസ്സിന് ശേഷം വരുന്ന അപസ്മാരം നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണം. അപസ്മാരത്തിന്റെ കൂടെവരുന്ന ബലക്കുറവ്, ഓര്‍മ്മക്കുറവ്, സംസാരിക്കാന്‍ പറ്റാതെയാകല് എന്നിവയുണ്ടെങ്കില്‍ നിര്‍ബന്ധമായും സ്കാനിങ്ങിന് വിധേയമാക്കണം.
ചിലതരം ക്ഷയരോഗങ്ങള്‍ തലച്ചോറിനെ ബാധിച്ച് മുഴകള്‍ പോലെ വരാം. പക്ഷെ പരിപൂര്‍ണ്ണമായും മാറുന്ന തരവുമുണ്ട്. ബെനിയ്ന് മുഴകള്‍ ഓപ്പറേഷന് വഴി സുഖപ്പെടുത്താം.
പരിശോധനകള്‍
സാധാരണയായി രക്തപരിശോധനയ്ക്കുപുറമെ തലയുടെ സി.ടി.സ്കാന്‍, എം.ആര്.ഐ എന്നിവ അത്യാവശ്യമാണ്. കോണ്ട്രാസ്റ്റ് സ്കാനും വേണ്ടിവന്നേക്കും. അതുപോലെ നെഞ്ചിന്റെ എക്സ്റേ, വയറിന്റെ അള്‍ട്രാ സൗണ്ട് സ്കാന്‍ എന്നിവയും വേണ്ടിവരാം. അതുപോലെ തന്നെ ചില രോഗികളില്‍ പെറ്റ് സ്കാന്‍ ആവശ്യമായേക്കാം. ലുക്കീമിയയും ലിംഫോമയും തലച്ചോറിനെ ബാധിക്കാറുണ്ട്.
ചില മുഴകള്‍ സ്പൈനല്‍ കോഡിന്റെ സുഷുമ്നയെയും ബാധിക്കാം. അസുഖം കണ്ടുപിടിച്ചാല്‍ ചിലതരം മുഴകള്‍ പെട്ടെന്ന് ഓപ്പറേഷന് ചെയ്യണമെന്നില്ല. ആറുമാസം കൂടുമ്പോളോ ഒരുവര്‍ഷം കൂടുമ്പോളോ സ്കാന്‍ ചെയ്തത് വളര്‍ച്ച വിലയിരുത്തണം. വലിപ്പം കൂടുകയാണെങ്കില്‍ വേഗം തന്നെ ഓപ്പറേഷന് ചെയ്യേണ്ടിവരും. ചില മുഴകള്‍ അപസ്മാരം മാത്രം ഉണ്ടാക്കുന്നവയാണ്. അതിന് അപസ്മാരത്തിന്റെ മരുന്നുകള്‍ സ്ഥിരമായി കൊടുക്കേണ്ടതുണ്ട്.
ചില മുഴകള്‍ ഓപ്പറേഷനുശേഷം കീമോതെറാപ്പിയും കൊടുക്കണം. ചിലതരം മുഴകള്‍ക്ക് റേഡിയോ തെറാപ്പിയും ആവശ്യമാവും. ചില മുഴകള്‍ക്ക് മൂന്നും വേണ്ടിവരാം. ഓപ്പറേഷനുശേഷം പത്തും ഇരുപതും വര്‍ഷം കഴിഞ്ഞുള്ള ധാരാളം രോഗികളെ കാണാറുണ്ട്. ചില മുഴകള്‍ തലച്ചോറിലെ നീര്‍ക്കെട്ട് മാറ്റേണ്ടിവരും. ഇതിന് ഹൈഡ്രോ സെഫാലസ് (Hydroceahalus)എന്ന് പറയും. ഇതില്‍ ഷന്‍ഡ് (Shunt) സര്‍ജറി വേണ്ടിവന്നേക്കാം.
പലതരം മുഴകളും ചികിത്സിച്ചുഭേദമാക്കാം. ചില മുഴകള്‍ പൂര്‍ണ്ണമായും ഓപ്പറേഷന് വഴി മാറ്റാന്‍ പറ്റണമെന്നില്ല. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും റേഡിയേഷന് ചികിത്സ വേണ്ടിവരും. നേരത്തെ തന്നെ കണ്ടുപിടിച്ചാല്‍ പലതരം മുഴകളും മാറ്റാം. ചിലതരം മുഴകള്‍ സ്റ്റീരിയോ ടാക്സി സര്‍ജറി വഴി ചികിത്സിച്ചു മാറ്റാന്‍പറ്റും. ചിലതരം രക്തകുഴലിന്റെ മുഴകള്‍ (AVM)ഓപ്പറേഷന് കത്തീറ്റര്‍ (Cathetr) വഴി ചുരുക്കിക്കളയാം. ഇതിന് എന്‍ഡോവാസ്ക്യൂലര്‍ സര്‍ജറി വഴി മാറ്റാം. ഓപ്പറേഷന് കഴിഞ്ഞശേഷം രോഗി നിശ്ചിത കാലയളവില്‍ സ്കാന്‍ എടുക്കുകയും ഡോക്ടറെ കാണിക്കുകയും വേണം.
അതുപോലെ തന്നെ ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയവയും വേണ്ടിവരാം. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ പോലെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ച് മുന്നോട്ടുപോകണം.
ശാരീരീരികമായും മാനസികവും ആയിട്ടുള്ള ശ്രദ്ധയും കരുതലും രോഗികള്‍ക്ക് അത്യാവശ്യമാണ്. നിശ്ചിത കാലയളവില്‍ പുതിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സ്കാന്‍ ചെയ്ത് വീണ്ടും ചികിത്സ വേണമോ എന്ന് ഉറപ്പുവരുത്തണം.
ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് ഏത് രോഗത്തെയും പോലെ തന്നെ ബ്രെയിന്‍ ട്യൂമര്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങും. ഇതിന്റെ ചികിത്സാച്ചെലവ് രോഗം പോലെത്തന്നെ വ്യത്യാസപ്പെട്ടിരിക്കാം. ചികിസാകാലയളവും വ്യത്യാസപ്പെടാം.
Content Highlights: symptoms and treatment of brain tumor
Published: 08 Jun 2024, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented