ശരീരത്തിനാവശ്യമായ ഒരുപാട് പോഷകങ്ങളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. പേര് സൂചിപ്പിക്കും പോലെ ജീവിതം മധുരപൂര്‍ണമാക്കാന്‍ സഹായിക്കുന്ന ഒട്ടനവധി ഗുണങ്ങള്‍ മധുരക്കിഴങ്ങിനുണ്ട്. ചര്‍മം തിളങ്ങാനും ഹൃദയാരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനുമെല്ലാം മധുരക്കിഴങ്ങ് കഴിക്കാം.   

* ശരാശരി  ഒരാള്‍ക്ക് ഒരു ദിവസം  വേണ്ടതിന്റെ നാല് മടങ്ങധികം വിറ്റാമിന്‍ എ ഒരു മധുരക്കിഴങ്ങിലൂടെ ലഭിക്കുന്നു.  
* പൊട്ടാസ്യം അടക്കമുള്ള ധാതുക്കളും  കാര്‍ബോഹൈഡ്രേറ്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.
* നാരുകള്‍ ധാരാളം ഉള്ളതിനാല്‍ അമിതവണ്ണം കുറയ്ക്കുവാന്‍  സഹായിക്കും.
* മറ്റ്  കിഴങ്ങുവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാരിന്റെ അളവ് മധുരക്കിഴങ്ങില്‍ കൂടുതലാണ്. ഇത് ദഹനം സുഗമമാക്കുന്നു.
*  വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ ഗുണഫലങ്ങള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു.
* അനവധി ആന്റി ഓക്‌സിഡന്റുകളുടെ കലവറ ആയതിനാല്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
* മധുരക്കിഴങ്ങില്‍ ഉള്ള  ആന്തോസയാനിന്‍, കോളോറെക്ടല്‍ ക്യാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. 
* ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ് മധുരക്കിഴങ്ങ്.
* ഇതിലെ ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയും. 
*ഇതിലടങ്ങിയ വൈറ്റമിന്‍ സി, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.
* അമിതമായി എണ്ണ ഉപയോഗിക്കാതെ, കിഴങ്ങ്  വേവിച്ചു കഴിക്കുന്നതാണ് നല്ലത്.
* ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച ഭക്ഷണമാണ് മധുരക്കിഴങ്ങ്. 
* ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. 

കാഴ്ചശക്തിക്ക് ഉത്തമം
കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ വിറ്റാമിന്‍ എയുടെ കുറവ്  കണ്ടുവരാറുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ  വിറ്റാമിന്‍ എയുടെ കുറവ്  ഒരു പരിധി വരെ  കുറയ്ക്കാം. അതുവഴി കാഴ്ചശക്തി വര്‍ധിപ്പിക്കുകയും ചെയ്യാം.

കരുതലോടെ കഴിക്കാം
* മധുരക്കിഴങ്ങിന്റെ അമിതമായ  ഉപയോഗം ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
* ആവശ്യത്തിലധികം വേവിച്ചു കഴിക്കുന്നതും നല്ലതല്ല.
* മധുരക്കിഴങ്ങില്‍ ഓക്‌സലെറ്റ് അംശമുള്ളതിനാല്‍ അമിതമായ  ഉപയോഗം മൂത്രത്തില്‍ കല്ലുണ്ടാവാന്‍ കാരണമാകും.
മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ മധുരക്കിഴങ്ങ് ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടേയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശം തേടണം