പ്രസവാനന്തര വിഷാദരോഗത്തിലൂടെ താന്‍ കടന്നുപോയ നാളുകളെപ്പറ്റി തുറന്നുപറയുകയാണ് പാക് നടി സര്‍വത് ഗിലാനി. വികാരങ്ങളൊന്നും നിയന്ത്രിക്കാന്‍ സാധിക്കാത്ത സമയമായിരുന്നുവെന്നും അതില്‍ നിന്ന് മുക്തയാവാന്‍ ഒരു പോരാട്ടം തന്നെ നടത്തേണ്ടിവന്നെന്നും നടി പറയുന്നു.
'പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് അപ്പോഴാണ് ഞാന്‍ ശരിക്കും മനസ്സിലാക്കിയത്. ആ സമയത്ത് കുഞ്ഞിനെ ഉപദ്രവിക്കാന്‍ തോന്നി. എനിക്ക് വലിയൊരു ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ കുഞ്ഞിനെ ഞാന്‍ കാണുന്നത് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ്. മകള്‍ പാലിനുവേണ്ടി കഷ്ടപ്പെടുകയായിരുന്നു. ഞാനും ബുദ്ധിമുട്ടുകയായിരുന്നു. അതിനാല്‍, ഞാന്‍ അനുഭവിക്കുന്ന സമ്മര്‍ദത്തില്‍ നിന്ന് മുക്തി നേടാന്‍ അവളെ വിട്ടുകളയുകയാണ് നല്ലതെന്ന തോന്നല്‍ എനിക്കുണ്ടായി. മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിക്കാന്‍ തോന്നുന്നുവെന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. ഇതെല്ലാം പ്രസവാനന്തര ബുദ്ധിമുട്ടുകളാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'-ഭര്‍ത്താവ് തന്നെ അത്രമാത്രം പിന്തുണച്ചുവെന്നും ഇതില്‍ നിന്ന് മോചിതയാവാന്‍ തന്നെയത് സഹായിച്ചെന്നും അവര്‍ പറഞ്ഞു.
ഇത് ഒരാളുടെയും സ്ഥിരമായ വികാരമല്ലെന്നും നടി പറയുന്നു. 'നിങ്ങള്‍ അനുഭവിക്കുന്ന വിചിത്രവികാരം ശരിക്കും നിങ്ങളിലുള്ളതല്ലെന്ന് മനസ്സിലാക്കാനാവണം. കടന്നുപോകുന്ന മാനസികാവസ്ഥ മാത്രമാണത്. അതിനാല്‍, പ്രസവാനന്തര വിഷാദത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ കൂടുതല്‍ വായിക്കണം. ആ ഘട്ടത്തില്‍ ഒരു വ്യക്തിക്ക് എന്തും സംഭവിക്കാ'മെന്നും സര്‍വത് ഗിലാനി പറയുന്നു.
പാകിസ്താനി ടെലിഫിലിമിലൂടെയാണ് സര്‍വത് ഗിലാനി വെള്ളിത്തിരയിലെത്തുന്നത്. 2014-ല്‍ കോസ്‌മെറ്റോളജി സര്‍ജനായ ഫഹദ് മിര്‍സയെ വിവാഹം ചെയ്തു. രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്.
Content Highlights: pakistani actor sarwat gilani on postpartum depression
Published: 04 Jul 2024, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented