
പ്രതീകാത്മകചിത്രം | AI
അസ്ഥികളുടെ ബലവും സാന്ദ്രതയും കുറഞ്ഞ് അവ ദുർബലമാവുകയും പെട്ടന്ന് ഒടിഞ്ഞു പോകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപെറോസിസ് (അസ്ഥിക്ഷയം). സാധാരണക്കാർക്കിടയിൽ മാത്രമല്ല ആരോഗ്യവിദഗ്ധർക്കിടയിൽപോലും ഇതിനു വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ടോ എന്നത് സംശയമാണ് .
ഒരു നിശബ്ദരോഗമാണിത്. രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല, പക്ഷേ ചെറിയ വീഴ്ചകളിലും ചിലപ്പോൾ വീഴാതെ തന്നെയും എല്ലു പൊട്ടുന്ന അവസ്ഥയുണ്ടാക്കുന്നു. കണക്കുകളനുസരിച്ച് ഓർത്തോ സംബന്ധമായ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ഓപ്പറേഷന് വിധേയമാവുകയും ചെയ്യുന്നവരിൽ 20 മുതൽ 30 ശതമാനം വരെ ഓസ്റ്റിയോ പെറോട്ടിക് ഫ്രാക്ച്ചറുകളാണ്. ഓസ്റ്റിയോ പെറോസിസ് എന്ന വാക്കിന്റെ അർഥം സുഷിരങ്ങളുള്ള അസ്ഥികൾ (Porous Bores) എന്നാണ്.
കാരണങ്ങൾ
1. പ്രായം : പ്രായം കൂടും തോറും അസ്ഥികളുടെ സാന്ദ്രത സ്വാഭാവികമായി കുറയുന്നു ,
2. സ്ത്രീകൾ : ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് അസ്ഥികളുടെ ബലക്ഷയത്തിനു കാരണമാകുന്നു
3. പോക്ഷകാഹാരക്കുറവ് : കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഭക്ഷണത്തിൽ ഇല്ലാത്തത്.
4. ജീവിതശൈലി : വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, മതിയായ സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത് (Vitamin D) കുറയുന്നതിന് കാരണമാകുന്നു)
5. മറ്റ് രോഗാവസ്ഥകൾ, മരുന്നുകൾ : തൈറോയ്ഡ്, പാരാതൈറോയ്‌ഡ് ഗ്രന്ഥികളുടെ പ്രശ്നങ്ങൾ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളുടെ ദീർഘകാലമായ ഉപയോഗം എന്നിവ.
ലക്ഷണങ്ങൾ :
പെട്ടെന്നുണ്ടാകുന്ന ഒടിവുകൾ - പ്രത്യേകിച്ചും ഇടുപ്പ്, കൈത്തണ്ട (Wrist), നട്ടെല്ല് എന്നിവിടങ്ങളിൽ പൊട്ടുന്നത്, വീണിട്ട് എല്ല് പൊട്ടാനും, എല്ല് പൊട്ടി വീഴാനും സാധ്യതയുണ്ട് (Fracture Neck Of Femur) .
നടുവേദന - കശേരുക്കൾ ഒടിയുകയോ, അമരുകയോ ചെയ്യുന്നതിലൂടെ നടുവേദന വരുന്നു. ഉയരം കുറയൽ, കൂനു വരുക എന്നിവ ചില ലക്ഷണങ്ങളാണ്.
എങ്ങനെ കണ്ടുപിടിക്കാം?
സാധാരണ X-ray വഴിയോ അല്ലെങ്കിൽ DEXA SCAN എന്ന ടെസ്റ്റ് വഴിയോ ഓസ്റ്റിയോ പെറോസിസ് കണ്ടുപിടിക്കാം.
പ്രതിരോധ മാർഗങ്ങൾ
- FRAX SCORE എന്ന സ്കോറിങ് സിസ്റ്റം ഉപയോഗിച്ച് അടുത്ത പത്തുവർഷത്തിൽ ഒരാൾക്ക് ഓസ്റ്റിയോ പെറോസിസ് ഫ്രാക്ചർ വരുന്നതിനുള്ള സാധ്യത മനസിലാക്കാം.ഓൺലെെൻ ആയി FRAX SCORE CALCULATOR ഉപയോഗിച്ച് ഓരോരുത്തർക്കും ഇത് മനസിലാക്കാം. ഒടിവ് വരാൻ സാധ്യതയുള്ള ആളുകളാണ് എങ്കിൽ ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്.
- ജീവിത ശൈലി മാറ്റങ്ങൾ, വ്യായാമം - പതിവായി ഭാരം താങ്ങുന്ന വ്യായാമങ്ങൾ ചെയ്യുന്നത് (weight bearing exercise) അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നു. ഉദാഹരണമായി നടത്തം. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. സൂര്യപ്രകാശമേൽക്കുക (രാവിലെ പത്തുമണിമുതൽ വൈകിട്ട് മൂന്നുമണി വരെ) എന്നിവ പ്രതിരോധ മാർഗങ്ങളാണ്.
ചികിത്സ
കാൽസ്യം, വിറ്റാമിൻ ഡി, മഗ്‌നീഷ്യം സപ്ലിമെന്റുകൾ ഗുളികകളായി കഴിക്കുക. Bisphosphonete ഗ്രൂപ്പിലുള്ള മരുന്നുകൾ ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ, എടുക്കുന്നത് എല്ലിന്റെ അപചയം കുറക്കുന്നതിനും സാന്ദ്രത വർധിപ്പിക്കാനും കാരണമാകുന്നു. Recombinant PTH ഇൻജെക്ഷൻ ദിവസേന ഇൻസുലിൻ പോലെ കുത്തിവെക്കുന്നത്, Denosumab ആറു മാസത്തിലൊരിക്കൽ ചെയ്യുന്ന ഇൻജെക്ഷൻ എന്നിവ ഇപ്പോൾ സാധാരണമായി ഉപയോഗിക്കുന്നവയാണ്.
അസ്ഥിയുടെ ആരോഗ്യം ഈ പറഞ്ഞ കാര്യങ്ങളിലൂടെ പരിഹരിക്കുന്നതിനൊപ്പം പേശികളുടെ ആരോഗ്യം കൃത്യമായ വ്യായാമത്തിലൂടെയും ജീവിതശൈലികളിലൂടെയും മെച്ചപ്പെടുത്തിയാൽ നല്ലൊരു പരിധിവരെ ആരോഗ്യപൂർണമായ വാർധക്യത്തിലേക്ക് നടന്നടുക്കാം
(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Understand Osteoporosis, a silent bone disease weakening bones. Learn its causes, symptoms, diagnosis, prevention, and treatment options for stronger bones.
Published: 21 Oct 2025, 06:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented