ക്കയും ചക്കവിഭവങ്ങളും നമുക്കേറെ പ്രിയപ്പെട്ടതാണ്. ചക്കയുടെ പുറംതൊലിയൊഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്കയുപ്പേരി, ചക്കപ്പായസം, ചക്കവരട്ടി, ചക്ക കേക്ക്, ചക്ക ഐസ്‌ക്രീം തുടങ്ങി ചക്കകൊണ്ടുള്ള എല്ലാ വിഭവങ്ങളും നമ്മള്‍ പരീക്ഷിച്ചുകഴിഞ്ഞു. പോഷകഗുണങ്ങള്‍ കൂടിയറിഞ്ഞാല്‍ ചക്കയെ അവഗണിക്കാനേ കഴിയില്ല.

To advertise here,
  • പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകളായ എ, സി, റൈബോഫ്‌ലാവിന്‍, തയാമിന്‍ എന്നിവയും പൊട്ടാസ്യം, സിങ്ക്, മഗ്‌നീഷ്യം, കാല്‍സ്യം, അയേണ്‍ എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
  • ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന നാരുകള്‍ ധാരാളമുണ്ട് ചക്കയില്‍.
  • ചക്കച്ചുളയിലെ പൊട്ടാസ്യം, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ രക്തസമ്മര്‍ദം കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
  • അയേണ്‍, വിറ്റാമിന്‍ ബി, ബി3, ബി6 തുടങ്ങിയവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും വിളര്‍ച്ച പ്രതിരോധിക്കാനും നല്ലതാണ്.
  • മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ എല്ലുകളുടെ ബലത്തിനും തേയ്മാനം കുറയ്ക്കാനും സഹായിക്കുന്നു.
  • പച്ചച്ചക്കയില്‍ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാലും നാരുകളടങ്ങിയതിനാലും പ്രമേഹരോഗികള്‍ക്ക് മിതമായ അളവില്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പ്രമേഹരോഗികള്‍ അമിത അളവില്‍ ചക്ക കഴിക്കരുത്.
  • നാരുകളടങ്ങിയതിനാല്‍ ചക്ക, മലബന്ധം തടയാന്‍ സഹായിക്കും.
  • ചക്കക്കുരുവിലും ചുളയിലുമുള്ള വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
  • മുറിവുണക്കാനും ചര്‍മം, മുടി, പേശികള്‍ എന്നിവയുടെ ആരോഗ്യസംരക്ഷണത്തിനും ചക്കയിലെ പോഷകങ്ങള്‍ക്ക് കഴിവുണ്ട്.
  • പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ വൃക്കരോഗികള്‍ ചക്ക ഉപയോഗം മിതപ്പെടുത്തണം.
  • അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിളക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായമായവര്‍ എന്നിവര്‍ ചക്ക ശ്രദ്ധയോടെ ഉപയോഗിക്കണം.
  • പ്രമേഹരോഗികള്‍ക്ക്  ഇടിച്ചക്ക, മൂപ്പെത്താത്ത പച്ചച്ചക്ക എന്നിവ മിതമായി ഉപയോഗിക്കാം.

രോഗപ്രതിരോധത്തിന്

ചക്കയിലെ വിറ്റാമിന്‍ എ,സി  എന്നിവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളായ കരോട്ടിനോയ്ഡുകള്‍, പോളിഫിനോള്‍സ്, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയുടെ സാന്നിധ്യം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്‌ :

അനു മാത്യു
ഡയറ്റീഷ്യന്‍
എസ്.യു.ടി. ഹോസ്പിറ്റല്‍
പട്ടം തിരുവനന്തപുരം