ഓറല്‍ അള്‍സറുകള്‍ എന്നത് വായയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ചെറിയതും വേദനയുണ്ടാക്കുന്നതുമായ ഗോളാകൃതിയിലുള്ള പാടുകളാണ്. ഇവയുടെ മദ്ധ്യഭാഗം വെള്ള, മഞ്ഞ, ഇളം ചാരം എന്നിവയില്‍ ഏതെങ്കിലും നിറമോ ചുറ്റും ചുവപ്പു നിറവും ആയിരിക്കും. സാധാരണയായി കവിളിന്റെ ഉള്‍ഭാഗം (ബക്കല്‍ മ്യൂക്കോസ), നാവ്, ചുണ്ട്, വായുടെ മുകള്‍ഭാഗം എന്നീ ഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇത് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാക്കാതെ തന്നെ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഭേദമാകും.

To advertise here,

വായ്ക്കുള്ളിലെ എപ്പിതീലിയത്തിനും അതിന്റെ താഴെയുള്ള പാളിയായ ലാമിന പ്രോപ്രിയയ്ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ മൂലമാണ് ഓറല്‍ അള്‍സറുകള്‍ ഉണ്ടാകുന്നത്. മാനസികാഘാതം, ഉത്കണ്ഠ, റേഡിയേഷന്‍ ചികിത്സ, രോഗാണുബാധ, ചില മരുന്നുകളുടെ ഉപയോഗം, ഇൻഫ്‌ളമേറ്ററി സിസ്റ്റമിക് ഡിസോര്‍ഡര്‍ എന്നിവയാണ് ഇത്തരം കേടുപാടുകള്‍ക്ക് കാരണമാകുന്നത്. കൈകാലുകളുടെയും വായുടെയും ചില അസുഖങ്ങള്‍, ഓറല്‍ ലൈക്കണ്‍ പ്ലാനസ്, Crohn's Disease / സീലിയാക് രോഗം, പ്രതിരോധശേഷിയില്ലായ്മ, എച്ച്‌ഐവി, ലൂപസ് എന്നിവയും വായിലെ അള്‍സറുകള്‍ക്ക് കാരണമാകാറുണ്ട്. 

വായയുടെ ഉള്ളിലുള്ള അള്‍സറിന് കാരണമാകുന്ന ഘടകങ്ങളെ തടയാന്‍ കഴിയുന്നവയെന്നും തടയാന്‍ കഴിയാത്തവയെന്നും വേര്‍തിരിക്കാം. 

തടയാന്‍ കഴിയുന്ന കാരണങ്ങള്‍
* കവിളിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക.
* മൂര്‍ച്ഛയുള്ള പല്ലുകള്‍, ബ്രേസസ്, തെറ്റായ രീതിയില്‍ ഫില്ലിംഗുകള്‍ ചെയ്യുന്നത്, ശരിയായിരിക്കാത്ത കൃത്രിമ പല്ലുകള്‍.
* ഫുഡ് അലര്‍ജി/എരിവോ ചൂടോ കൂടുതലുള്ള ഭക്ഷണം
* ഭക്ഷണമോ പാനീയമോ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവുകള്‍
* മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും
* പല്ല് തേയ്ക്കുമ്പോള്‍ വായ്ക്കുള്ളില്‍ ഉണ്ടാകുന്ന മുറിവുകള്‍.

തടയാന്‍ കഴിയാത്ത കാരണങ്ങള്‍
* ജനിതകപരമായ ഘടകങ്ങള്‍ 

* ചില മരുന്നുകള്‍. ഉദാ: എന്‍ എസ് എ ഐ ഡി, ബീറ്റ ബ്ലോക്കറുകള്‍.
* ഹോര്‍മോണ്‍ മാറ്റങ്ങള്‍.  ഉദാ: ഗര്‍ഭധാരണം.
* പുകയില ഉപേക്ഷിച്ചതിനുശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അള്‍സറുകള്‍.

* അള്‍സര്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍. * രക്തസ്രാവം ഉണ്ടാകുന്നെങ്കില്‍/കൂടുതലായി വേദനിക്കുന്നെങ്കില്‍/ മുമ്പ് വന്നിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി അള്‍സറുകള്‍ ഉണ്ടാകുമ്പോള്‍. * ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ (ചര്‍മം, ലൈംഗിക അവയവങ്ങള്‍) അള്‍സറുകള്‍ ഉണ്ടായാല്‍  * സന്ധികളില്‍ വേദനയും ചുവപ്പും അനുഭവപ്പെടുമ്പോള്‍. * അള്‍സറുകള്‍ ആവര്‍ത്തിച്ച് വരുന്നെങ്കില്‍. * ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ വേദന ഉണ്ടാകുമ്പോള്‍. *പനി, ക്ഷീണം, ശരീരഭാരം കുറയുക എന്നീ അവസ്ഥയില്‍. *ഉയര്‍ന്ന തോതില്‍ മദ്യം/പുകയില ഉപയോഗിക്കുന്നവരില്‍.

placeholder
Treatment of mouth ulcer
വായ്ക്കകത്തുള്ള തടിപ്പുകള്‍ക്ക് വീട്ടില്‍വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കാവുന്നതാണ്. അള്‍സറിന്റെ മുകളില്‍ ഐസ് ചിപ്പുകള്‍ വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് തടിപ്പുകളെ അലിയിക്കാന്‍ സഹായിക്കും. ഉപ്പുവെള്ളം അല്ലെങ്കില്‍ ആന്റിസെപ്റ്റിക് മൗത്ത് വാഷ് കൊണ്ട് വായ് കഴുകാം. ആന്റിസെപ്റ്റിക്, ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയ അള്‍സര്‍ ജെല്‍ ഉപയോഗിക്കുന്നത് വായിലെ അള്‍സര്‍ ഭേദമാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
* മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക.
* തണുത്ത പാനീയങ്ങള്‍ സ്‌ട്രോ ഉപയോഗിച്ച് കുടിക്കുക.
* ലഘുവായ ഭക്ഷണങ്ങള്‍ കഴിക്കുക.
* കൃത്യമായ ഇടവേളകളില്‍ പല്ല് പരിശോധന നടത്തുക. 
* കൃത്രിമ പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കുക.
* ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി ശീലിക്കുക.
* മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
* പ്രമേഹം, രക്താദിമര്‍ദ്ദം, കൊളസ്‌ട്രോള്‍, കരള്‍, വൃക്ക എന്നിവയുടെ പരിശോധനകള്‍ കൃത്യമായി ചെയ്യുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ ഉചിതമായ ചികിത്സ തേടേണ്ടതുമാണ്.

ഒഴിവാക്കേണ്ടത്
* അധികമായി ഉപ്പ്, മുളക്, അസിഡിറ്റിക്ക് കാരണമായ ഭക്ഷണങ്ങള്‍.
* കട്ടിയുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
* ചൂട് കൂടുതലുള്ള ഭക്ഷണപാനീയങ്ങള്‍, അസിഡിറ്റി ഉള്ള പാനീയങ്ങള്‍ 
* ചായ, കാപ്പി, മദ്യം എന്നിവയുടെ അമിത ഉപയോഗം.