അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ കെയ്ലി ജെന്നര്‍ വര്‍ഷങ്ങളായി താന്‍ നേരിട്ടിരുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് മകന്‍ എയറിന് ജന്മം നല്‍കിയതിനുശേഷം താന്‍ അനുഭവിക്കുന്ന വിട്ടുമാറാത്ത നടുവേദനയ്ക്ക് പരിഹാരമായി അടുത്തിടെ സ്റ്റെം സെല്‍ തെറാപ്പി ചെയ്തിരുന്നു എന്ന് താരം വെളിപ്പെടുത്തി. നശിച്ചുപോയ, അല്ലെങ്കിൽ പ്രവർത്തനരഹിതമായ അവയവങ്ങളെ വിത്തുകോശങ്ങളുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് വിത്തുകോശ ചികിത്സ അഥവാ സ്റ്റെം സെല്‍ തെറാപ്പി.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ, 28 വയസ്സുള്ള താരം തന്റെ ചികിത്സാ കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ചു. ഒരു ചിത്രത്തില്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്നതും, മറ്റൊന്നില്‍ ചികിത്സയ്ക്ക് ശേഷം നടുവില്‍ ബാന്‍ഡേജ് ഒട്ടിച്ചതുമാണ് കാണിച്ചത്. തന്റെ അവസാന ഗര്‍ഭധാരണത്തിന് ശേഷമാണ് വേദന തുടങ്ങിയതെന്നും പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ഫലം കണ്ടില്ലെന്നും കെയ്ലി വിശദീകരിച്ചു.
“എന്റെ അവസാന ഗര്‍ഭധാരണത്തിന് ശേഷം ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി വിട്ടുമാറാത്ത കഠിനമായ നടുവേദനയുമായി ബുദ്ധിമുട്ടുകയായിരുന്നു, പലതരത്തിലുളള ചികിത്സകള്‍ നടത്തിയിട്ടും അതൊന്നും സഹായകമായി തോന്നിയില്ല,” അവര്‍ കുറിച്ചു.
സഹോദരി കിം കര്‍ദാഷിയാല്‍, സ്റ്റെം സെല്‍ തെറാപ്പികൊണ്ടുണ്ടായ ഗുണങ്ങളെക്കുറിച്ച് പറഞ്ഞ് കേട്ട ശേഷമാണ് തനിക്ക് ധൈര്യമായതെന്ന് കെയ്ലി പറഞ്ഞു. "കിമിന് സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ആശ്വാസം ലഭിച്ചു എന്ന് കേട്ടശേഷം അതേക്കുറിച്ച് അന്വേഷിക്കാന്‍ എനിക്ക് ആത്മവിശ്വാസം ലഭിച്ചു. ഞാന്‍ ഡോ. അഖാനും അദ്ദേഹത്തിന്റെ ടീമിനുമൊപ്പം എറ്റേണ ഹെല്‍ത്തില്‍ പോയി. വര്‍ഷങ്ങളായുളള വേദനയ്ക്ക് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്” അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവരും വ്യത്യസ്തരാണെന്നും, ഏതെങ്കിലും ചികിത്സ പരിഗണിക്കുന്നതിനുമുമ്പ് ശരിയായ പഠനം നടത്താനും ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാനും കെയ്ലി തന്റെ ഫോളോവേഴ്‌സിനെ ഓര്‍മ്മിപ്പിച്ചു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അനുഭവം പങ്കുവെച്ചതെന്നും അവര്‍ പറഞ്ഞു.
ആരോഗ്യപരമായ വിവരങ്ങള്‍ പങ്കുവെച്ചതിനൊപ്പം, ഒരു അമ്മ എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ചും കെയ്ലി സംസാരിച്ചു. മുന്‍ പങ്കാളി ട്രാവിസ് സ്‌കോട്ടുമൊത്ത് അവര്‍ക്ക് രണ്ട് മക്കളുണ്ട്.
കഴിഞ്ഞ മാസം, ക്ലോയി കര്‍ദാഷിയാന്റെ പോഡ്കാസ്റ്റായ ക്ലോയി ഇന്‍ വണ്ടര്‍ ലാന്‍ഡില്‍ പങ്കെടുത്തപ്പോള്‍, ചെറു പ്രായത്തില്‍ അമ്മയായത് തനിക്ക് എത്രത്തോളം പ്രയാസകരമായിരുന്നു എന്ന് അവര്‍ ചര്‍ച്ച ചെയ്തിരുന്നു.
“ വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളുണ്ടായത് എനിക്ക് ശരിക്കും ബുദ്ധിമുട്ടായിരുന്നു. വികാരങ്ങള്‍, പ്രസവശേഷമുള്ള മാറ്റങ്ങള്‍ എന്നിവ പഴയപടിയാകാൻ സമയമെടുക്കും” പോഡ്കാസ്റ്റില്‍ കെയ്ലി വിശദീകരിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kylie Jenner reveals her long-standing health issue and how stem cell therapy provided significant relief after years of chronic back pain. Learn about her journey and recovery.
Published: 04 Dec 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented