നവരക്കഞ്ഞി
ചേരുവകൾ:
1. നവര അരി 80 ഗ്രാം
2. വെള്ളം ഒന്നര ലിറ്റർ
3. ഉപ്പ് ആവശ്യത്തിന്
ഒന്നര ലിറ്റർ വെള്ളത്തിൽ 80 ഗ്രാം നവര അരി തിളപ്പിച്ച് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കാം. ശരീരവണ്ണം കൂട്ടാനും ശരീരകാന്തിക്കും ശരീരശക്തിക്കും നല്ലതാണ്.

പാൽക്കഞ്ഞി
ചേരുവകൾ:
1. പുഴങ്ങലരി (പൊടിച്ചത്) 80 ഗ്രാം
2. പാൽ 500 മില്ലി
3. വെള്ളം ഒരുലിറ്റർ
4. ജീരകം ഒരുസ്പൂൺ
ഒരു ലിറ്റർ വെള്ളത്തിൽ 500 മില്ലി പാലും, 80 ഗ്രാം അരിയും ജീരകവും ചേർത്ത് തിളപ്പിച്ച് കഞ്ഞിപ്പാകത്തിൽ ഇറക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. ശരീരശക്തിക്കും മലശോധനയ്ക്കും നല്ലതാണ്.

ഓട്‌സ് കഞ്ഞി
ചേരുവകൾ:
1. ഓട്‌സ് നാലുസ്പൂൺ (10 ഗ്രാം)
2. വെള്ളം ഒരുലിറ്റർ
3. ഉപ്പ് ആവശ്യത്തിന്
ഓട്‌സ് വെള്ളത്തിൽ കലക്കി തിളപ്പിച്ച് വേവിച്ച് ഇറക്കുക. ഉപ്പ് ആവശ്യത്തിന് ചേർത്ത് കഴിക്കാവുന്നതാണ്. ദഹനശക്തി കൂട്ടുന്നു. അമിതവണ്ണം കുറയ്ക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നു. രക്തസമ്മർദ്ദം അകറ്റുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi