ബോളിവുഡിൽ 'ഗ്രീക്ക് ഗോഡ്' എന്ന വിളിപ്പേരുള്ള താരമാണ് ഹൃതിക് റോഷൻ. എന്തുകൊണ്ടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ പച്ച കലർന്ന തവിട്ടുനിറത്തിലുള്ള കണ്ണുകളും, ഭംഗിയുള്ള ശരീരവും, മനംകവരുന്ന നൃത്തച്ചുവടുകളും താരത്തെ, ആരാധകരുടെ പ്രിയങ്കരനാക്കുന്നു. അദ്ദേഹത്തിന്റെ ഭക്ഷണക്രമവും വ്യായാമമുറകളും അറിയാൻ കാത്തിരിക്കുന്ന നിരവധി ഫിറ്റ്നസ് പ്രേമികളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം തന്റെ 51-ാം വയസ്സിലും അസാമാന്യമായ ശാരീരികക്ഷമത നിലനിർത്തുന്നതിന്റെ രഹസ്യം ഹൃതിക് റോഷൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
'കുറച്ച് കഴിക്കുക, പക്ഷേ...' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഫിറ്റ്‌നെസ്സ് രഹസ്യം വെളിപ്പെടുത്തിയത്. വിവിധ വിഭവങ്ങൾ അടങ്ങിയ ഒരു പ്ലേറ്റിന്റെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. വിഭവങ്ങൾ ഒന്നിലധികം ഉണ്ടായിരുന്നു. പക്ഷേ, ഓരോന്നിന്റെയും അളവ് വളരെ കുറവായിരുന്നു. 'പോർഷൻ കൺട്രോൾ' അഥവാ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് താരത്തിന്റെ രീതി.
അദ്ദേഹത്തിന്റെ പ്ലേറ്റിൽ റോസ്റ്റഡ് സുക്കിനി, കാരറ്റ്, ബ്രസ്സൽസ് സ്പ്രൗട്ട്‌സ്, വെണ്ടയ്ക്ക, ചുവന്ന ബെൽ പെപ്പർ, തന്തൂരി ചിക്കൻ ടിക്ക, ബ്രോക്കോളി, ബീൻസ്, ചെറുപയർ, സാലഡ് എന്നിവ ഉണ്ടായിരുന്നു. മറ്റൊരു ചിത്രത്തിൽ ചിരകിയ ബീറ്റ്റൂട്ടും ഒരു പഴവും കാണാം. 'കുറച്ച് കഴിക്കുക, നന്നായി സ്‌നേഹിക്കുക. പക്ഷേ പ്ലേറ്റ് വലുതായി തോന്നിപ്പിക്കുക' എന്നാണ് അദ്ദേഹം ചിത്രത്തിന് താഴെ കുറിച്ചത്.
ഹൃതിക്കിന്റെ പ്ലേറ്റ് ഒരു സമീകൃതാഹാരം എങ്ങനെയാവണം എന്നതിന്റെ കൃത്യമായ ഉദാഹരണമാണ്. ചിക്കനിൽ നിന്നും ചെറുപയറിൽ നിന്നും പ്രോട്ടീൻ ലഭിക്കുന്നു. ഫൈബർ, പച്ചക്കറികളിൽ നിന്ന്. വെണ്ടയ്ക്ക, ബീൻസ് തുടങ്ങിയവ നാരുകൾക്ക് പുറമെ വിറ്റാമിനുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്. ബീറ്റ്റൂട്ട് ശരീരത്തിന് ആവശ്യമായ ഫ്‌ളേവനോയിഡുകളും ധാതുക്കളും വിറ്റാമിനുകളും നൽകുന്നു. ഏത്തപ്പഴം ദഹനത്തെയും പ്രതിരോധശേഷിയെയും സഹായിക്കുന്നു.
തന്റെ സിനിമകളുടെ കാര്യത്തിലെന്നപോലെ, ഭക്ഷണത്തിന്റെ കാര്യത്തിലും ഹൃതിക് റോഷൻ വലിയ ശ്രദ്ധ പുലർത്താറുണ്ട്. ഹൃതിക്കിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. 'അമിതമായി ഭക്ഷണം കഴിച്ച അവധിക്കാലത്തിന് ശേഷം ഡയറ്റ് തുടങ്ങാൻ ഇത് എന്നെ ശരിക്കും പ്രേരിപ്പിക്കുന്നു,' എന്ന് ഒരാൾ കുറിച്ചു. 'എന്റെ ഭക്ഷണരീതികളെക്കുറിച്ച് എനിക്ക് തന്നെ ഇപ്പോൾ സംശയം തോന്നുന്നു,' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Hrithik Roshan`s simple yet effective fitness secret! Learn how portion control and a balanced diet keep the Bollywood star in top shape at 51. Get inspired!
Published: 06 Jan 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented