ഗ്ലൂക്കോമീറ്ററില്‍ കാണുന്ന ഉയര്‍ന്ന സംഖ്യകള്‍ നിസ്സാരമായി കാണല്ലേ, ശരീരം നല്‍കുന്ന മുന്നറിയിപ്പാണത്. ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി തുടരുന്നത് അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാര 250 mg/dL-നു മുകളില്‍ തുടരുകയും, അതിനൊപ്പം മൂത്രമൊഴിക്കാനുളള പ്രവണത കൂടുകയോ, അത്യധികം ദാഹം, ക്ഷീണം പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍ മെഡിക്കല്‍ സഹായം തേടണം, എന്ന് ഡയബറ്റോളജിസ്റ്റുകള്‍ പറയുന്നു.
ടൈപ്പ് 1 ഡയബറ്റിക്‌സ് രോഗികളില്‍, കീറ്റോ ആസിഡോസിസ് ലക്ഷണങ്ങള്‍,വയറുവേദന, ഛര്‍ദ്ദി, പോലെയുള്ള രോഗങ്ങള്‍ കണ്ടാല്‍ അതിവേഗം ചികിത്സ തേടണം.
കാരണങ്ങള്‍ എന്തൊക്കെ?
- ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന നിലയില്‍ തുടരാന്‍ പല കാരണങ്ങളുണ്ട്:
- മരുന്ന് ഒഴിവാക്കുകയോ വൈകിക്കുകയോ ചെയ്യുന്നത്
- കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത്
- സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത്
- ശരീരത്തിലെ ജലാംശം കുറയുന്നത്
- മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്
- അനാരോഗ്യകരമായ ജീവിതശൈലി
- അണുബാധകള്‍
ഫാസ്റ്റിങ്, ഭക്ഷണത്തിന് ശേഷം, ഉറങ്ങും മുന്‍പ് എന്നീ വ്യത്യസ്ത സമയങ്ങളില്‍ ഷുഗര്‍ പരിശോധിക്കാനും, ഭക്ഷണം, മരുന്ന്, വ്യായാമം എന്നിവയുടെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനുമാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുന്നതിന്റെ പ്രധാന കാരണം കണ്ടെത്താന്‍ ഈ വിവരങ്ങള്‍ സഹായിക്കും.
നിയന്ത്രിക്കാനുളള ലളിതമായ മാര്‍ഗങ്ങള്‍
- കൂടുതല്‍ വെള്ളം കുടിക്കുക (അധിക പഞ്ചസാര പുറത്തേക്കു കളയാന്‍ ഇത് സഹായിക്കും).
- ലഘു വ്യായാമം (ഭക്ഷണത്തിനു ശേഷം ചെറിയൊരു നടത്തം പോലും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും).
- ഫൈബര്‍, പ്രോട്ടീന്‍ എന്നിവ കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുക; വെളിച്ചെണ്ണ, മൈദ, മധുര പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
- പ്രമേഹത്തിനുളള മരുന്ന് കൃത്യമായി കഴിക്കാന്‍ മറക്കരുത്.
ദിവസം മുഴുവന്‍ ബ്ലഡ് ഷുഗര്‍ ഉയര്‍ന്നുകിടക്കുന്നത് ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്. ഭയപ്പെടേണ്ടതില്ല എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ നിസ്സാരമെന്ന്കരുതി അവഗണിക്കരുത്. സ്ഥിരമായുള്ള ശ്രദ്ധയും, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും, സമയോചിതമായ മെഡിക്കല്‍ സഹായവും ഉണ്ടെങ്കില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.
(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യ വിദഗ്ദന്റെ നിർദേശത്തോടെ മാത്രം മുന്നോട്ടുപോവുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: Persistently high blood sugar? Learn about warning signs, causes, and simple management tips for controlling blood glucose levels.
Published: 13 Sept 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented