ശക്തിയുള്ള ഒരു സുഗന്ധവ്യഞ്ജനമായിട്ടാണ് ഗ്രാമ്പൂവിനെ ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. രുചിക്കായി മസാലക്കൂട്ടുകളില്‍ ഉപയോഗിക്കുന്ന ഗ്രാമ്പുവിന് ആരോഗ്യഗുണങ്ങളും ഒട്ടേറെയാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ദഹനം എളുപ്പമാക്കും
പാരമ്പര്യമായി ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഗ്രാമ്പു ഭക്ഷണത്തെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഗ്രാമ്പൂ പരിഹാരമാണ്. ദിവസവും ഒരു ഗ്രാമ്പൂ കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുകയും വയറിലെ അസ്വസ്ഥതകള്‍ ലഘൂകരിക്കുകയും ചെയ്യും.
പ്രകൃതിദത്ത വേദനസംഹാരി
പ്രകൃതിദത്ത വേദനസംഹാരിയായി ഗ്രാമ്പൂ ഉപയോഗിക്കാം. ഗ്രാമ്പൂ ഓയില്‍ ഉപയോഗിച്ചാലോ ഗ്രാമ്പൂ ചവച്ചാലോ പല്ലുവേദനയ്ക്ക് ആശ്വാസം ലഭിക്കും. മോണയുടെയും വായപ്പുണ്ണിന്റെയും വേദന കുറയ്ക്കും.
ആന്റി ഓക്‌സിഡന്റ്
ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ഗ്രാമ്പൂവില്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
പ്രതിരോധശേഷി വര്‍ധിക്കും
ഗ്രാമ്പൂവിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും ഗ്രാമ്പൂ കഴിക്കുന്നത് ബാക്ടീരിയല്‍, വൈറസ്, ഫംഗൽ അണുബാധകള്‍ തടയും.
വായയുടെ ആരോഗ്യം വർധിപ്പിക്കും
വായുടെ ആരോഗ്യത്തിനുള്ള പ്രകൃതിദത്ത പരിഹാരമായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും ദന്തരോഗങ്ങള്‍ അകറ്റാനും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പുവിന് സാധിക്കും. അതിനായി ദിവസേന ഓരോന്നുവെച്ച് കഴിക്കാം.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
കരളിലെ വിഷാംശത്തെ ലഘൂകരിച്ച് ആരോഗ്യം മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണത്തില്‍ മാറ്റം വരുത്തുക)
Content Highlights: health benefits of eating cloves
Published: 05 Sept 2024, 03:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented