മൂത്രാശയ രോഗങ്ങള്‍ക്കും ചര്‍മസംരക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളരിയുടെ വേരും കാമ്പും വിത്തും ഇലയും പൂവുമെല്ലാം മരുന്നാണ്.

വ്യാപകമായി കണ്ടുവരുന്ന പച്ചക്കറിയാണ് വെള്ളരി. ആഹാരമായും ഔഷധമായും വെള്ളരി ഉപയോഗിക്കാറുണ്ട്. മൂത്രാശയ രോഗങ്ങള്‍ക്കും ചര്മസംരകഷണത്തിനും ഉപയോഗിക്കുന്ന വെള്ളരിയുടെ വേരും കാമ്പും വിത്തും ഇലയും പൂവുമെല്ലാം മരുന്നാണ്.
- വെള്ളരിയും വെള്ളരിയുടെ വിത്തുകളും മൂത്രവര്‍ധകമാണ്. മൂത്രച്ചുടിച്ചില്‍, മൂത്രാശയക്കല്ലുകള്‍ എന്നിവയ്ക്കുള്ള ചികിത്സയില്‍ വെള്ളരി ഉപയോഗിക്കാറുണ്ട്.
- വെളളരി ചതച്ച് 50 മില്ലി നീരെടുത്ത് അത്രയും അളവ് വെള്ളം ചേര്‍ത്ത് കുടിക്കുന്നത് മൂത്രച്ചുടിച്ചിലിന് പരിഹാരമാണ്.
- ഔഷധങ്ങള്‍ക്കൊപ്പം 10 ഗ്രാം വെള്ളരി അരിഞ്ഞ് ചൂട് ചോറിലോ ചൂട് കഞ്ഞിവെള്ളത്തിനൊപ്പമോ ആഴ്ചയില്‍ രണ്ടുദിവസം കഴിക്കുന്നത് മൂത്രാശയക്കല്ലുള്ളവര്ക്ക് നല്ലതാണ്.
- വെള്ളരിയുടെ കാമ്പും നീരും ചേര്‍ത്ത് കുടിക്കുന്നത് ഉഷ്ണകാലത്ത് ദാഹമകറ്റും.
- ചര്‍മസംരക്ഷണത്തിലും വെള്ളരി ഉപയോഗിക്കാറുണ്ട്. വെള്ളരി അരച്ച് കണ്പോളകളില് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും കണ്ണിന്റെ ചൂടകറ്റാനും സഹായിക്കും.
- അമിതാര്‍ത്തവം, ഛര്‍ദി, ചുട്ടുപുകച്ചില്‍ എന്നിവയ്ക്ക് വെള്ളരിയുടെ വിത്തും കാമ്പും നല്ലതാണ്.
- തൊലിമാറ്റിയ വെള്ളരി നല്ലെണ്ണയില്‍ കാച്ചി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നത് ഗുണംചെയ്യും.
- ജലാംശം ഏറെയുണ്ട് വെള്ളരിയില്‍. കൂടാതെ ധാതുലവണങ്ങള്‍, നാരുകള്‍ അമിനോ അമ്ലങ്ങള്‍, വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.
- വെള്ളരിയുടെ ചെറുകയ്പുരസത്തിന് പിന്നില്‍ കുകൂര് ബിറ്റാസിന് എന്ന ഘടകമാണ്.
- വിഷം തളിക്കാത്ത, വീട്ടിലുണ്ടാക്കിയ വെള്ളരി തൊലിയോടെയും ഉപയോഗിക്കാവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Cucumber for health and wellness
Published: 22 Jul 2025, 04:40 pm IST
ABOUT THE AUTHOR
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented