ഒരു ദിവസം വൈകുന്നേരം ഏകദേശം 30 വയസ്സുള്ള ഒരു സ്ത്രീ ചികിത്സയ്ക്കായി ക്ലിനിക്കില്‍എത്തി. പ്രശ്‌നം മൈഗ്രേനാണ്. സാധാരണ അനുഭവിക്കുന്ന മൈഗ്രേനേക്കാള്‍ വേദന കൂടുതലുള്ള മൈഗ്രേന്‍ ആയിരുന്നു. ഞാന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അവര്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. തുടര്‍ച്ചയായുള്ള ജോലിഭാരമാണ് പ്രശ്‌നമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍, സംഗതി അതായിരുന്നില്ല. അവര്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ തലവേദന അഥവാ ആര്‍ത്തവ സംബന്ധമായ തലവേദനയായിരുന്നു.
ആര്‍ത്തവം വരുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുമ്പോ, അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലോ വരുന്ന തലവേദനയോ മൈഗ്രേനോ ആണ്. ഈ സമയങ്ങളില്‍ അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു.
ജോലിഭാരം, വ്യായാമമില്ലാത്ത ജീവിതശൈലി (sedentary ആയിട്ടുള്ള ജോലി), ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തത്, അമിതഭാരം, കൂടാതെ ജീവിതത്തിലെ ഭൂരിഭാഗം സമ്മര്‍ദ്ദവും മിക്ക സ്ത്രീകളിലും പ്രതിഫലിക്കുന്ന സമയമാണിത്. ആര്‍ത്തവ സമയത്ത് പലര്‍ക്കും ഇടിവെട്ടുന്നത് പോലെ അതികഠിനമായ തലവേദന അനുഭവപ്പെടാറുണ്ട്. തലയില്‍ കഠിനമായ വിങ്ങല്‍, ഛര്‍ദ്ദിക്കാന്‍ തോന്നല്‍, ശരീരവേദന, തലകറക്കം, ക്ഷീണം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള വെറുപ്പ്, കണ്ണിന് മങ്ങല്‍, വയറുവേദന, കുളിര് അല്ലെങ്കില്‍ ശരീരത്തില്‍ നേരിയ ചൂട് എന്നിവയും ഇതിനോടൊപ്പമുണ്ടാകാം. മണം, വെളിച്ചം, ശബ്ദം തുടങ്ങിയവയെല്ലാം തലവേദന കൂടാന്‍ കാരണമാകുന്നു.
എന്താണ് ഹോര്‍മോണുകളും തലവേദനയും തമ്മിലുള്ള ബന്ധം?
ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ സ്ത്രീ ഹോര്‍മോണുകള്‍ സാധാരണ നിലയില്‍ നിന്ന് പെട്ടെന്ന് താഴേക്ക് കുറയുന്നു. അണ്ഡോത്പാദനത്തിന് മുന്നോടിയായി ആര്‍ത്തവത്തിന് മുമ്പോ, അല്ലെങ്കില്‍ ആര്‍ത്തവം ആരംഭിക്കുന്ന ദിവസങ്ങളിലോ ഈ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഈ ഹോര്‍മോണുകളുടെ അളവ് കുറയുന്നതാണ് പെട്ടെന്നുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ മൈഗ്രേനിന് കാരണം.
100-ല്‍ 60% സ്ത്രീകളെയും ആര്‍ത്തവ സംബന്ധമായ മൈഗ്രേന്‍ ബാധിക്കുന്നുണ്ട്.
ആര്‍ത്തവ സംബന്ധമായ മൈഗ്രേനിന്റെ തീവ്രത എങ്ങനെ കുറയ്ക്കാം, അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ എങ്ങനെ ഊര്‍ജ്ജസ്വലരായിരിക്കാം, ആരോഗ്യപരമായി ഈ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?
ആര്‍ത്തവ മൈഗ്രേന്‍ ഒഴിവാക്കാനുള്ള ജീവിതശൈലികള്‍-
ചിട്ടയായ ആഹാരശീലങ്ങള്‍:
* ആഹാരം കൃത്യസമയത്തും ചൂടോടെയും കഴിക്കുക.
* ആര്‍ത്തവത്തിന് രണ്ടാഴ്ച മുമ്പ് അയമോദകം, ഇഞ്ചി മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുക.
* മത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച്, പനഞ്ചക്കരയും കറുത്ത എള്ളും ചേര്‍ത്ത് ലഡ്ഡു വലുപ്പത്തിലാക്കി കഴിക്കുക.
* ചെറുപയര്‍, ചീര, ജീരകം, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് പൊടിയരി കഞ്ഞി ഉണ്ടാക്കി രാത്രിയില്‍ അത്താഴമായി കഴിക്കാം.
യോഗാസനങ്ങളും ചെറു വ്യായാമശീലങ്ങളും:
* സൂര്യ നമസ്‌കാരം
* ചന്ദ്ര നമസ്‌കാരം
* ശലഭാസനം
* ബാലാസനം
* ഇവയോടൊപ്പം ചെറിയ വ്യായാമങ്ങളും ശീലിക്കുക.
പ്രാണായാമം + ധ്യാനം:
* നാഡി ശുദ്ധി പ്രാണായാമം
* ശീതളി പ്രാണായാമം
* ഭ്രമരി പ്രാണായാമം
* പ്രാണായാമം ശീലിക്കുക. ഇത് മനസ്സും ശരീരവും ശാന്തമാക്കാന്‍ സഹായിക്കും.
ധ്യാനം:
* ബോഡി സ്‌കാന്‍ ധ്യാനം: ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
* ശ്വാസത്തെ കേന്ദ്രീകരിച്ചുള്ള ധ്യാനം (ശ്വാസ നിരീക്ഷണം).
* മനസ്സിനെ കൂടുതല്‍ ശാന്തമാക്കുന്ന ഏര്‍ത്തിങ്/ഗ്രൗണ്ടിങ് വിദ്യകള്‍, പൂന്തോട്ട നിര്‍മ്മാണം (gardening) എന്നിവയെല്ലാം പരിശീലിക്കുക.
മറ്റ് ചികിത്സാരീതികള്‍:
* എണ്ണതേച്ചുള്ള കുളി: ധന്വന്തരം തൈലം ഉപയോഗിച്ച് ആര്‍ത്തവം ആരംഭിക്കുന്നത് വരെ എല്ലാ ദിവസവും എണ്ണ തേച്ച് കുളിക്കുക.
* നാഭിയില്‍ നാഭി തൈലം അല്ലെങ്കില്‍ ക്ഷീരബല അല്ലെങ്കില്‍ ധന്വന്തരം തൈലം വെക്കുക. ഇത് നല്ല ഉറക്കം ലഭിക്കാനും ദേഷ്യം കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
* മാസത്തില്‍ ഒരു അഭ്യംഗവും നസ്യവും ചെയ്യുന്നത് നല്ലതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover natural Ayurvedic solutions for menstrual migraines. Learn lifestyle changes, yoga, and herbal remedies to relieve pain and improve well-being during your period.
Published: 12 Jul 2025, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented