അടുത്തിടെ ബോളിവുഡിലിറങ്ങിയ പ്രണയചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സൈയാര (Saiyaara). പുതുമുഖനായകൻ അഹാൻ പാണ്ഡെയുടെ ചിത്രത്തിലെ പ്രകടനം വളരെയേറെ പ്രശംസിക്കപ്പെട്ടു. സൈയാരയുടെ ജനപ്രീതി ആഘോഷിക്കുന്നതിനിടയിലും, ശാരീരികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോവുകയായിരുന്നു താനെന്ന് പറയുകയാണ് നായകൻ അഹാൻ പാണ്ഡെയിപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ തോളെല്ലിൽ വലിയൊരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു, പക്ഷേ ഈ വിവരങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു സ്നോമൊബൈൽ അപകടത്തിൽ തനിക്ക് തോളെല്ലിന് പരിക്ക് പറ്റിയിരുന്നെന്നും അഹാൻ വെളിപ്പെടുത്തി, ഇത് ശാരീരികക്ഷമതയെ ബാധിച്ചിരുന്നു. അതിനാലാണ് സൈയാര റിലീസ് ചെയ്തയുടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. "കഴിഞ്ഞ വർഷം സൈയാര റിലീസ് ചെയ്തശേഷം ഞാൻ ശസ്ത്രക്രിയ നടത്തി. ഇത് ഏറ്റവും വേദനയുള്ള ശസ്ത്രക്രിയയായിരുന്നു. സുഖപ്പെടാനും ധാരാളം സമയം വേണം" അദ്ദേഹം പറഞ്ഞു. വിശ്രമം ദീർഘനാൾ ആവശ്യം വരുമെന്നും സംവിധായകൻ അലി അബ്ബാസ് സഫറുമായുള്ള അടുത്ത ചിത്രത്തിന് ആവശ്യമായ ശക്തി വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആ മുന്നറിയിപ്പ് നടൻ പ്രചോദനമായി എടുത്തു.
വലിയ ജിം പരിവർത്തനങ്ങൾ നടത്തിയ നടന്മാരിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. അനാരോഗ്യകരമായ ശരീരപ്രകൃതിയിൽ നിന്ന് ആരോഗ്യകരമായ ശരീരത്തിലേക്ക് മാറാൻ ശ്രമിച്ചു. പരിക്കേറ്റ അവസ്ഥയിൽ നിന്ന്, അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ നിന്ന്, എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്ന് ഞാൻ മെച്ചപ്പെട്ടു.
തിരിച്ചുവരൽ പ്രക്രിയ വളരെ കഠിനമായിരുന്നു, മാസങ്ങളോളം പരിശ്രമിച്ചു. വളരെ കുറച്ചാളുകൾ മാത്രമേ ഇത് തിരിച്ചറിഞ്ഞുള്ളൂ. ആരെയും അറിയിച്ചില്ല. അധികമാർക്കും അത് മനസ്സിലായതുമില്ല. അതേസമയം, ചില ആരാധകർക്ക് എന്തോ സംശയം തോന്നി, അഹാന് ശരീരഭാരം കുറയുന്നുണ്ടല്ലോ എന്തുപറ്റിയെന്ന് അവരെല്ലാം അമ്മയെ വിളിച്ച് ചോദിക്കുകയും ചെയ്തു. ഓൺലൈനിൽ അധികം ഇല്ലാത്തതുകൊണ്ടും ചിലർ തിരക്കിയിരുന്നു. ശരീരഭാരം കുറയ്ക്കുകയാണെന്ന് ചിലർ കരുതി. അതേസമയം, സംവിധായകൻ അലി അബ്ബാസ് സഫറുമായുള്ള തന്റെ അടുത്ത പ്രോജക്റ്റിനായി അഹാൻ പാണ്ഡെ തയ്യാറെടുക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ahaan Panday underwent major shoulder surgery after his debut film 'Saiyaara'., The surgery was necessitated by a shoulder subluxation from an old snowmobile accident., He kept the difficult and lengthy recovery process private from the public., His next project is an untitled action romance with director Ali Abbas Zafar.
Published: 03 Mar 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented