
ചോറിനൊപ്പം കറികളേറെയുണ്ടെങ്കിലും എരിവും പുളിയുമായി എന്തെങ്കിലുമൊന്ന് തൊട്ടുകൂട്ടാന്‍ വേണമെന്ന് തോന്നാറുണ്ടോ... എങ്കില്‍ തയ്യാറാക്കിക്കോളൂ പലതരം നോണ്‍-വെജ് ചമ്മന്തികള്‍.
ഉണക്കമുള്ളന്‍ ചമ്മന്തിപ്പൊടി
വെളിച്ചെണ്ണയില്‍ വറുത്ത് മൊരിമൊരിഞ്ഞ മുള്ളന്‍മീനിന്റെ സ്വാദും പാകത്തിന് പുളിയും അല്പം മുന്നിട്ടുനില്‍ക്കുന്ന എരിവുംകൂടിച്ചേരുമ്പോള്‍ ഈ ചമ്മന്തിപ്പൊടി തീന്‍മേശയിലെ സൂപ്പര്‍ഹിറ്റാവും.
ചേരുവകള്‍
ഉണക്കമുള്ളന്‍: 500 ഗ്രാം
മുളകുപൊടി: രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി: രണ്ട് ടീസ്പൂണ്‍
വറ്റല്‍മുളക്: അഞ്ചെണ്ണം
വാളന്‍പുളി: നെല്ലിക്ക വലിപ്പത്തില്‍
പച്ചമുളക്: ഒരെണ്ണം
വെളുത്തുള്ളി: രണ്ട് അല്ലി
ഇഞ്ചി: ചെറിയ കഷണം
തേങ്ങ: അര മുറി
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ഉണക്കമുള്ളനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടുക. പത്ത് മിനിറ്റ് മാറ്റിവെക്കുക. ശേഷം വെളിച്ചെണ്ണയില്‍ വറുത്തുകോരുക. അതേ വെളിച്ചെണ്ണയില്‍ ചിരകിയ തേങ്ങ, ഇഞ്ചി, വറ്റല്‍മുളക്, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് പുളിയും വറുത്ത മുള്ളനും അല്പം ഉപ്പും ചേര്‍ക്കുക. ഇനി വീണ്ടും മൂപ്പിക്കാം. ഇളം ചൂടില്‍ പൊടിച്ച് എയര്‍ടൈറ്റായ കുപ്പിയില്‍ സൂക്ഷിക്കാം.
(കടപ്പാട്- റീന ജോൺ, ആലുവ)
ഉണക്ക നെത്തോലി-നെല്ലിക്ക ചമ്മന്തി
നെല്ലിക്കയുടെ ഔഷധഗുണത്തോടൊപ്പം ഉണക്ക നെത്തോലിയുടെ രുചികൂടെചേരുമ്പോള്‍ സംഗതി കുശാല്‍...
ചേരുവകള്‍
ഉണക്ക നെത്തോലി: ഒരുകപ്പ്
നെല്ലിക്ക: രണ്ടെണ്ണം
തേങ്ങ ചിരകിയത്: ഒരു കപ്പ്
മുളകുപൊടി: ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി: മൂന്നെണ്ണം
കുരുമുളകുപൊടി: ഒരു ടീസ്പൂണ്‍
കാന്താരിമുളക്: മൂന്നെണ്ണം
പുളി: നെല്ലിക്ക വലിപ്പത്തില്‍
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ഉണക്ക നെത്തോലി ചീനച്ചട്ടിയില്‍ നന്നായി മൂപ്പിക്കുക. വാങ്ങിവെക്കുക. ഇനി കുരുകളഞ്ഞ നെല്ലിക്ക, പുളി, ചെറിയ ഉള്ളി, തേങ്ങ എന്നിവ ചൂടാക്കുക. ശേഷം നെത്തോലി ചതയ്ക്കുക. ഇതിലേക്ക് ചൂടാക്കിയ ചേരുവകളും പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
(കടപ്പാട്- അൻസിയ സുനിൽ, കുണ്ടറ)
ഉണക്ക സ്രാവ് ചമ്മന്തി
ചോറിനൊപ്പം ഉണക്ക സ്രാവുകൊണ്ടൊരു ചമ്മന്തിയായാലോ... അതു പൊളിക്കും
ചേരുവകള്‍
ഉണക്ക സ്രാവ്: 200 ഗ്രാം
വറ്റല്‍മുളക്: 12 എണ്ണം
ചെറിയ ഉള്ളി: 100 ഗ്രാം
മാങ്ങയിഞ്ചി: 100 ഗ്രാം
വെളുത്തുള്ളി: രണ്ട് അല്ലി
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
തോലുകളഞ്ഞ് വൃത്തിയാക്കിയ ഉണക്ക സ്രാവും വറ്റല്‍മുളകും കനലില്‍ ചുട്ടെടുക്കുക. അതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് ഇടികല്ലിലിട്ട് ഇടിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് കഴിക്കാം.
(കടപ്പാട്- മേബിള്‍.എം, കാവനാട്)
ചെമ്മീന്‍ തല ചമ്മന്തി
ചെമ്മീന്‍ തലകൊണ്ടൊരു വെറൈറ്റി ചമ്മന്തി പരീക്ഷിച്ചാലോ...
ചേരുവകള്‍
പച്ച ചെമ്മീന്‍തല: അരക്കിലോ ചെമ്മീനിന്റെ
ചെറിയ ഉള്ളി: ആറെണ്ണം
വെളുത്തുള്ളി: നാലെണ്ണം
വറ്റല്‍ മുളക്: പത്തെണ്ണം
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍തല ഞെക്കി അതിലെ കാഷ്ടം കളയുക. അതിന്റെ കണ്ണ് കഴിഞ്ഞുള്ള കൂര്‍ത്ത ഭാഗവും തൊട്ടുള്ള നീണ്ട നാരും വെട്ടിക്കളയുക. ഇനി കഴുകിവൃത്തിയാക്കുക. ചെമ്മീന്‍ പിഴിഞ്ഞ് വെള്ളം കളയുക. ഒരു പാനിലിട്ട് ചൂടാക്കി ബാക്കിയുള്ള വെള്ളവും വറ്റിച്ചെടുക്കുക. ഓറഞ്ച് നിറമാകുമ്പോള്‍ വെളിച്ചെണ്ണ, വറ്റല്‍മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുക്കുക. ചൂടാറിയ ശേഷം പാകത്തിന് ഉപ്പ് ചേര്‍ത്ത് അരയ്ക്കുക.
(കടപ്പാട്- റോസി ജോസ്, തൃശ്ശൂര്‍)
കോഴിയിറച്ചി ചമ്മന്തി
കോഴിയിറച്ചികൊണ്ട് ചമ്മന്തിയോ? കേട്ടിട്ട് ഞെട്ടേണ്ട. സംഭവം കിടിലനാണേ...
ചേരുവകള്‍
കോഴിയിറച്ചി: അരക്കിലോ
ചെറിയ ഉള്ളി: 50 ഗ്രാം
ഇഞ്ചി: ചെറിയ കഷണം
പച്ചമുളക്: മൂന്നെണ്ണം
തേങ്ങ: ഒരു മുറി ചിരകിയത്
ഗരംമസാലപ്പൊടി: അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി: ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: കാല്‍ ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി: കാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്ത് വേവിക്കുക. എല്ലില്‍നിന്നും ഇറച്ചി വേര്‍ത്തിരിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങ ചേര്‍ത്ത് ഇളക്കുക. ഇറച്ചി ചേര്‍ക്കുക. ഗരംമസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങുക. ചൂടാറുമ്പോള്‍ അരച്ച് ചമ്മന്തിയാക്കുക.
(കടപ്പാട്- ഉമ സുനില്‍)
ഉണക്കയിറച്ചി ചമ്മന്തി
വായില്‍ വെള്ളമൂറുന്ന ഉണക്ക ബീഫ് കൊണ്ടുള്ള ചമ്മന്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...
ചേരുവകള്‍
ബീഫ് ഉണക്കിയത്: 250 ഗ്രാം
പെരുംജീരകം: ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ, പട്ട, ഏലയ്ക്ക: ഒരു ടീസ്പൂണ്‍
ചെറിയ ജീരകം: ഒരു ടീസ്പൂണ്‍
കുരുമുളക്: രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി: 100 ഗ്രാം
വെളുത്തുള്ളി: അഞ്ച് അല്ലി
ഇഞ്ചി: 100 ഗ്രാം
സര്‍വസുഗന്ധി ഇല ഉണക്കിയത്: ഒരു ഇല
നാരങ്ങ: ഒരെണ്ണം
ഉപ്പ്: പാകത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
പെരുംജീരകം, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ചെറിയ ജീരകം, കുരുമുളക് എന്നിവ പച്ചമണം മാറുന്നതിനായി ചട്ടിയില്‍ ചൂടാക്കുക. ശേഷം അതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് പൊടിക്കുക. ഇനി നാരങ്ങയുടെ നീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
(കടപ്പാട്- തുളസീഭായ്, ആശ്രാമം)
Content Highlights: recipes of different non veg chammanthi
Published: 08 Nov 2024, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented