ഇന്ത്യയിൽ ഇന്ന് ഏറെ പ്രചാരത്തിലുളള ചെറുധാന്യങ്ങളാണ് മില്ലറ്റുകൾ. ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷിചെയ്തിരുന്നു. അന്ന് ഇവയ്ക്കു നമ്മുടെ ആഹാരക്രമത്തിൽ പ്രധാന സ്ഥാനവുമുണ്ടായിരുന്നു. പ്രാദേശിക അതിരുകൾ കടന്ന് നഗരങ്ങളിലെ തീൻ മേശകളിലേക്കും, പാക്ക് ചെയ്ത ഭക്ഷണങ്ങളിലും എന്തിന്, ആഗോള ഫാസ്റ്റ്-ഫുഡ് ശൃംഖലകളിൽ പോലും സാന്നിധ്യമറിയിക്കുന്ന ഭക്ഷണ ഇനമായി മില്ലറ്റ് മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം മക്‌ഡൊണാൾഡ്സ്, ഇന്ത്യൻ മില്ലറ്റ് ബർഗർ ബൺ പുറത്തിറക്കിയത് ഇതിന് തെളിവാണ്.
മക്‌ഡൊണാൾഡ്സ് മില്ലറ്റ് ബർഗർ ബൺ പുറത്തിറക്കിയതിലൂടെ രാജ്യത്തിന്റെ മില്ലറ്റ് ഉൽപാദനത്തിന് വലിയ സംഭാവന നൽകി എന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, എക്സിൽ കുറിച്ചു.
'മക്‌ഡൊണാൾഡ്സ് ഇന്ത്യ 'മക്‌സ്വദേശി' ആകുന്നു! സിഎസ്ഐആർ മൈസൂർ ആസ്ഥാനമായുള്ള സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ ബാജ്ര, റാഗി, ജോവർ, പ്രോസോ, കോഡോ തുടങ്ങിയ ഇന്ത്യൻ മില്ലറ്റുകൾ ചേർത്ത പുതിയ മൾട്ടി-മില്ലറ്റ് ബർഗർ ബൺ അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
2024 സെപ്റ്റംബറിൽ പുറത്തിറക്കിയ ഈ മൾട്ടി-മില്ലറ്റ് ബൺ, ബാജ്ര, റാഗി, സോർഗം(ജോവർ), പ്രോസോ, കോഡോ എന്നീ അഞ്ച് പോഷകസമ്പന്നമായ ഇന്ത്യൻ മില്ലറ്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്നു. ഇവ ഉപഭോക്താക്കൾക്ക് ഇഷ്ടമുളള ബർഗറിനോടൊപ്പം തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു.
സിഎഫ്ടിആർഐ മൈസൂർ വികസിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ബണ്ണുകൾ നിർമ്മിച്ചത്. മില്ലറ്റുകളെ സ്വീകരിക്കുന്നതിലൂടെ, മക്‌ഡൊണാൾഡ്സ്, ഇന്ത്യൻ കർഷകരെ പിന്തുണയ്ക്കുകയും തദ്ദേശീയ വിളകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഈ സംരംഭത്തിലൂടെ, മക്‌ഡൊണാൾഡ്സ് ഇന്ത്യ മെനുവിൽ മില്ലറ്റുകൾ ഉൾപ്പെടുത്തിയ ആദ്യത്തെ അന്താരാഷ്ട്ര ഫാസ്റ്റ്-ഫുഡ് ശൃംഖലകളിൽ ഒന്നായി മാറിക്കഴിഞ്ഞു. ബിസ്‌കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയൽസ്, മൾട്ടി ഗ്രേയ്ൻ ആട്ട എന്നീ രൂപങ്ങളിലും മില്ലറ്റ് ഇപ്പോൾ വിപണിയിലുണ്ട്.
സൂപ്പർഫുഡ് എന്നറിയപ്പെടുന്ന മില്ലെറ്റുകൾ, മാംസ്യം, അവശ്യ വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ് , സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങളുടെ കലവറയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore how McDonald`s India is incorporating nutritious Indian millets into their burger buns, promoting traditional grains and supporting local farmers. Discover the health benefits and availability of millet products.
Published: 04 Dec 2025, 03:45 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented