തായ് മിന്‍സ്ഡ് ചിക്കന്‍ സാലഡ്
Ingredients
ഗ്രൗണ്ട് ചിക്കന്‍: 300 ഗ്രാം
ഉള്ളി നുറുക്കിയത്: 100 ഗ്രാം
ഗ്രീന്‍ ഒനിയന്‍ നുറുക്കിയത്: 50 ഗ്രാം
പുതിനയില: 30 ഗ്രാം
സിലാന്‍ഡ്രോ: 30 ഗ്രാം
തായ് ചില്ലി പെപ്പര്‍, അരിഞ്ഞത്: ഒന്നോ രണ്ടോ
വറുത്ത അരിപ്പൊടി: രണ്ട് ടേബിള്‍ സ്പൂണ്‍
ഫിഷ് സോസ്: മൂന്ന് ടേബിള്‍ സ്പൂണ്‍
നാരങ്ങനീര്: മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര: ഒരു ടീസ്പൂണ്‍
ലെറ്റിയൂസ് ഇല

To advertise here,

How to make
ഒരു പാനില്‍ ചെറുതീയില്‍ ഗ്രൗണ്ട് ചിക്കന്‍ പാകം ചെയ്‌തെടുക്കുക. ഒരു ബൗളില്‍ വേവിച്ച ചിക്കനും അരിഞ്ഞ പച്ചക്കറികളും മിക്‌സ് ചെയ്യുക. മറ്റൊരു ബൗളില്‍ ഫിഷ് സോസ്, നാരങ്ങനീര്, പഞ്ചസാര എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഇനി ചിക്കന്‍കൂട്ടിലേക്ക് ഈ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. വറുത്ത അരിപ്പൊടി വിതറി ഒന്നുകൂടി ഇളക്കി വിളമ്പാം. 

തായ് ഗ്ലാസ് നൂഡില്‍സ് സാലഡ്

Ingredients
ഗ്ലാസ് നൂഡില്‍സ്: 100 ഗ്രാം
കാരറ്റ്: ഒന്ന്
വെള്ളരി: വലുത് പകുതി
പച്ചമുളക് നുറുക്കിയത്: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
വെളുത്തുള്ളി: മൂന്ന് അല്ലി
ചില്ലി ഫ്‌ളേക്‌സ്: ഒരു ടീസ്പൂണ്‍
എള്ള്: ഒരു ടീസ്പൂണ്‍
എണ്ണ: ഒന്നര ടീസ്പൂണ്‍
സോയാസോസ്: ഒരു ടേബിള്‍ സ്പൂണ്‍
റൈസ് വിനഗര്‍: ഒരു ടേബിള്‍സ്പൂണ്‍
എള്ളെണ്ണ:ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര: അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്

How to make
ഗ്ലാസ് നൂഡില്‍സ് അഞ്ച് മിനിറ്റ് ചൂടുവെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. മൃദുലമായാല്‍ ഇവ കഷണങ്ങളാക്കാം. ഇനി ഒരു പാനില്‍ വെള്ളം തിളപ്പിച്ച് നൂഡില്‍സ് നന്നായി വേവിച്ചെടുക്കണം. ശേഷം ചൂടാറാനായി വയ്ക്കുക. ചതച്ച വെളുത്തുള്ളിയും ചില്ലിഫ്‌ളേക്‌സും എള്ളും ഒരു ബൗളിലെടുത്ത് അതിലേക്ക് എണ്ണ ചൂടാക്കി ചേര്‍ത്തിളക്കാം. ഇതിലേക്ക് സോയാസോസ്, റൈസ് വിനഗര്‍, എള്ളെണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സ് ചെയ്യുക. നൂഡില്‍സ്, കാരറ്റ്, വെള്ളരി, പച്ചമുളക്, സിലാന്‍ഡ്രോ എന്നിവ നുറുക്കിയത് ഒരു ബൗളില്‍ എടുക്കാം. ഇനി ആദ്യം തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് മിക്‌സ് ചെയ്ത് വിളമ്പാം. 

ചിക്കന്‍ കോബ് സാലഡ്

Ingredients
റോസ്മേരി ലീവ്സ് നുറുക്കിയത്: ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്: രണ്ട്
ഒലീവ് ഓയില്‍: കാല്‍ കപ്പ്
ചിക്കന്‍ ബ്രെസ്റ്റ് ഫില്ലെറ്റ്സ്: നാല്
ബേക്കണ്‍ കഷണങ്ങളാക്കിയത്: നാല്
മുട്ട: നാല്
ആപ്പിള്‍ സിഡര്‍ വിനഗര്‍: രണ്ട് ടേബിള്‍ സ്പൂണ്‍
ഡിജോണ്‍ മസ്റ്റാര്‍ഡ്: ഒരു ടീസ്പൂണ്‍
ലെറ്റിയൂസ് ഇലകള്‍
ഗ്രേപ്പ് ടൊമാറ്റോ കഷണങ്ങളാക്കിയത്: 200 ഗ്രാം
സെലറി: രണ്ട്
അവക്കാഡോ കഷണങ്ങളാക്കിയത്: ഒന്ന്
ക്രസ്റ്റി ബ്രെഡ്
ഉപ്പ്, കുരുമുളകുപൊടി

How to make
ഒരു ബൗളില്‍ എണ്ണയും റോസ്മേരി ഇലകളും വെളുത്തുള്ളിയും മിക്‌സ് ചെയ്യുക. ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും മിക്‌സ് ചെയ്യുക. ഈ മിശ്രിതം ചിക്കനില്‍ പുരട്ടിയശേഷം ചിക്കന്‍ നന്നായി ഫ്രൈ ചെയ്‌തെടുക്കുക. മുട്ട പുഴുങ്ങിയത് വട്ടത്തില്‍ കഷണങ്ങളാക്കുക. ഒരു ബൗളില്‍ ഉപ്പും കുരുമുളകുപൊടിയും ആപ്പിള്‍ സിഡര്‍ വിനഗറും മിക്‌സ് ചെയ്യുക. ഇതില്‍ പകുതി ലെറ്റിയൂസ് ഇലകളില്‍ പുരട്ടാം. 
ഒരു സെര്‍വിങ് പ്ലേറ്റില്‍ കഷണങ്ങളാക്കിയ ചിക്കന്‍, ബേക്കണ്‍, മുട്ട, ഗ്രേപ്പ് ടോമാറ്റോ, ലെറ്റിയൂസ് ഇലകള്‍, സെലറി, അവക്കാഡോ എന്നിവ മിക്‌സ് ചെയ്ത് നിരത്തുക. ഇനി ബാക്കി ഡ്രെസിങ് മിശ്രിതവും ഡിജോണ്‍ മസ്റ്റാര്‍ഡും മുകളില്‍ തൂവി ക്രസ്റ്റി ബ്രെഡിനൊപ്പം കഴിക്കാം.


തയ്യാറാക്കിയത്-നിഷ പദ്മ