ഹൗറയില്‍നിന്ന് കുല്‍ട്ടീയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ മനസ്സുനിറയെ സന്ദേഹമായിരുന്നു. ഒരു സംഭാഷണമധ്യേ, ആരോ പറഞ്ഞുകേട്ട 'ഭൂത്ഗാവി'നെ തേടിയിറങ്ങിയതാണ് ഞാന്‍. വര്‍ഷങ്ങളായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ എനിക്ക് 'ഭൂതഗ്രാമം' എന്ന പേരുകേട്ടപ്പോള്‍ത്തന്നെ കൗതുകം തോന്നി. പ്രേതാത്മാക്കള്‍ വിഹരിക്കുന്ന ഗ്രാമമായിരിക്കുമോ അത്? അല്ലെങ്കില്‍ എങ്ങനെയായിരിക്കാം അത്തരമൊരു പേര് വന്നത്? ആഴ്ചകളോളം ആ ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ അസന്‍സോളിന് സമീപത്തുള്ള ബെനെഗ്രാം ആണ് 'ഭൂതഗ്രാമം' എന്നപേരില്‍ അറിയപ്പെടുന്നതെന്ന് മനസ്സിലാക്കി. ബെനെഗ്രാം അഥവാ ബെനെഗാവ് എന്ന ഈ ഗ്രാമത്തിന് സമീപമുള്ള റെയില്‍വേസ്റ്റേഷന്‍ കുല്‍ട്ടീയാണെന്ന് അറിഞ്ഞു. അപരിചിതമായൊരു ഭൂപ്രദേശത്തേക്ക് തനിയെ യാത്രചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഒരു സുഹൃത്തുമൊന്നിച്ചാണ് യാത്രപുറപ്പെട്ടത്.
ഹൗറയില്‍നിന്ന് നാലുമണിക്കൂര്‍നീണ്ട തീവണ്ടിയാത്രയ്‌ക്കൊടുവില്‍ കുല്‍ട്ടീയിലിറങ്ങി. സ്റ്റേഷന്റെ പുറത്തിറങ്ങിയ ഞങ്ങള്‍ പലരോടും ഭൂതഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ പ്രായംചെന്ന ഒരാള്‍ സഹായത്തിനെത്തി. കുല്‍ട്ടീയില്‍നിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെനെഗാവില്‍ എത്താമെന്ന് അയാള്‍ പറഞ്ഞു. ''സൂക്ഷിക്കണം, അവിടെ പിശാചുക്കള്‍ ഉണ്ട്'' -നന്ദിപറഞ്ഞ് പോകാനൊരുങ്ങുന്ന ഞങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും.

മുന്നോട്ടുനടക്കുംതോറും നിശ്ശബ്ദത ഏറിവന്നു. ആളനക്കമില്ലാത്ത നിര്‍ജീവഭൂമിയിലൂടെ ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലായി രണ്ടു ക്ഷേത്രങ്ങള്‍ കണ്ടു. ഇരുപതുവര്‍ഷമായി ഒരാള്‍പോലും ഈ ഗ്രാമത്തില്‍ താമസക്കാരായി ഇല്ലത്രേ! അവരുടെ തിരോധാനത്തെപ്പറ്റി ആര്‍ക്കുമറിയില്ല. വരുന്നവഴിക്ക് ബെനെഗ്രാമിനോട് ചേര്‍ന്നുകിടക്കുന്ന പുന്നൂരി ഗ്രാമവാസികളോട് ചോദിച്ചെങ്കിലും അവര്‍ക്കും അധികമൊന്നും പറയാനില്ലായിരുന്നു.
കുറച്ചുനാള്‍മുന്‍പ് അവിടെയൊരു ക്ഷേത്രം പണിതു. വര്‍ഷത്തിലൊരിക്കല്‍ ലക്ഷ്മീപൂജയ്ക്കായി അവര്‍ ആ ക്ഷേത്രത്തില്‍ വരുകയും പൂജനടത്തുകയും ചെയ്യും. ആ ദിവസം മാത്രമേ ബെനെഗ്രാം, ജനങ്ങളുടെ സാന്നിധ്യം അറിയുന്നുള്ളൂ. വല്ലപ്പോഴും ഞങ്ങളെപ്പോലുള്ളവരല്ലാതെ മറ്റാരും അവിടേക്ക് എത്താറില്ലെന്ന് അയല്‍ഗ്രാമവാസികള്‍ പറഞ്ഞു.
'മാജ്ഹി'യെന്ന കുടുംബപ്പേരുള്ളവരായിരുന്നു ബെനെഗാവില്‍ താമസിച്ചിരുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ആ കുടുംബത്തില്‍പ്പെട്ട ആരെയെങ്കിലും കണ്ടെത്തിയാല്‍ തിരോധാനത്തെപ്പറ്റി കൂടുതല്‍ അറിയാമെന്ന് തോന്നി.

പോലീസ് പട്രോളിങ്ങുകൊണ്ടും ഫലമുണ്ടായില്ല. ഭീതിജനകമായ ഈ അന്തരീക്ഷത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഗ്രാമത്തെ ഉപേക്ഷിക്കുക മാത്രമേ അവര്‍ക്ക് പോംവഴിയുണ്ടായിരുന്നുള്ളൂ. പിന്നാക്ക ഗ്രാമമായിരുന്നതിനാല്‍ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവവും ഗ്രാമീണരെ വലച്ചിരുന്നു. തീവണ്ടിപ്പാളങ്ങളില്‍ മൃതദേഹങ്ങള്‍ സ്ഥിരമായി കാണപ്പെട്ടതോടുകൂടി ഇവിടെ പിശാചുബാധയുണ്ടെന്ന കഥകള്‍ പരന്നു. ഗ്രാമീണരില്‍ പലരും അത് വിശ്വസിച്ചു. 2003 അവസാനത്തോടെ ബെനെഗ്രാമിലെ ജനങ്ങള്‍ ഇന്നാടിനെ ഉപേക്ഷിച്ചു. അങ്ങനെ ഇത് 'ഭൂതഗ്രാമം' എന്ന പേരില്‍ അറിയപ്പെട്ടു. പിശാചുബാധയെ ഭയന്ന് തിരോധാനം ചെയ്ത മാജ്ഹിക്കാര്‍ പിന്നീടൊരിക്കലും ഇവിടേക്ക് താമസിക്കാനായി എത്തിയില്ല.

Content Highlights: a trip to the bhoothgram aka benegram in bengal
Published: 29 May 2025, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented