തിരുവനന്തപുരം: 'ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള' തിരുവനന്തപുരം ഓഡിഷന്‍ പൂര്‍ത്തിയായി. ദി ടെറസ് ഹോട്ടല്‍ ബൈ സിട്രിനില്‍ നടത്തിയ മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ പങ്കാളികളായി.

To advertise here,

എന്തുകൊണ്ട് 'മിസ്സിസ് കേരള 2023' ആയി തിരഞ്ഞെടുക്കപ്പെടണം എന്നതിനെക്കുറിച്ച് മത്സരാര്‍ഥികള്‍ സംസാരിച്ചു. സെലിബ്രിറ്റി, ബ്രൈഡല്‍ ഡിസൈനറും സ്റ്റൈല്‍ കണ്‍സള്‍ട്ടന്റുമായ അനു നോബി, ഗൃഹലക്ഷ്മി മിസിസ് കേരള ആദ്യസീസണിലെ വിജയി യൂസ്റ്റീന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അഞ്ജന ശശി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഓള്‍ കേരള ഓഡിഷന്‍ ഇതോടെ പൂര്‍ത്തിയായി. ഓഡിഷനില്‍ തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും ( Website: www.grihalakshmimrskerala.com ).

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂലായ് 28-ന് കൊച്ചിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. ആത്മവിശ്വാസം, പെരുമാറ്റം, അവതരണം, സ്‌റ്റൈല്‍, അഭിലാഷം, നേട്ടങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിക്കുന്നത്.  

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപ, രണ്ടും മുന്നും സ്ഥാനക്കാര്‍ക്ക് 30000, 20000  എന്നിങ്ങനെയാണ് സമ്മാനം.  

പ്രസന്റിങ് പാര്‍ട്ണര്‍ ചുങ്കത്ത് ജ്വല്ലറി. പവെര്‍ഡ് ബൈ സ്വയംവര സില്‍ക്‌സ്. ഡാസ്‌ലര്‍ ഏറ്റേര്‍ന കോസ്മറ്റിക് പാര്‍ട്ണറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും മെഡിമിക്‌സ് ഹെയര്‍കെയര്‍ പാര്‍ട്ണറും അഷ്ടമുടി മെയ്ക് ഓവര്‍ പാര്‍ട്ണറും ചിറ്റിലപ്പള്ളി സ്‌ക്വയര്‍ ഫിനാലെ വെന്യു പാര്‍ട്ണറുമാണ്. ദി ടെറസ് ഹോട്ടല്‍ ബൈ സിട്രിന്‍ ആയിരുന്നു തിരുവനന്തപുരം വെന്യു പാര്‍ട്ണര്‍.