26 വർഷത്തെ ദാമ്പത്യബന്ധത്തിനുശേഷം ഡിസംബർ 2025-ലാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ഭാര്യ വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചത്. ചെങ്കൽപേട്ട് കോടതിയെയാണ് സംഗീത സമീപിച്ചത്. പലതവണ വേർപിരിയാൻ ശ്രമിച്ചുവെങ്കിലും, അതൊന്നും വിജയിക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സംഗീതയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
അതുകഴിഞ്ഞ് ദിവസങ്ങൾക്കുശേഷം മറ്റൊരു ഹർജിയും കൂടി സംഗീത സമർപ്പിച്ചിരുന്നു. വിവാഹമോചനക്കേസിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ നിലവിൽ താമസിക്കുന്ന വൈവാഹികഭവനത്തിൽ തുടരാൻ അനുവദിക്കണമെന്നതായിരുന്നു പുതിയ ആവശ്യം.
സംഗീതയ്ക്കും മക്കൾക്കും 250 കോടി രൂപ നഷ്ടപരിഹാരം കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. ഇരുകക്ഷികളും പരസ്പരധാരണയിലെത്തിയാൽ വിവാഹമോചനഹർജി സംഗീത പിൻവലിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് ജൂൺ 15-ലേക്ക് മാറ്റുകയും ചെയ്തിരുന്നു. വീഡിയോ കോൺഫറൻസിലൂടെ ഇരുവരും കോടതിയിൽ ഹാജരാകുമെന്നാണ് അറിയുന്നത്.
എന്നാലിപ്പോൾ ഇക്കാര്യത്തിൽ മറ്റൊരു പുരോഗതിയുണ്ടായിരിക്കുകയാണ്. സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദളപതിയുടെ ആരാധകർ ഇതേറ്റെടുത്തു. 'വിജയ് അണ്ണനും സംഗീതയും പ്രശ്‌നം പരിഹരിച്ചു. ജൂൺ 22-ന് കാണാം' എന്നാണ് ആരാധകർ പലരും സോഷ്യൽമീഡിയയിൽ കുറിക്കുന്നത്. കുടുംബാംഗങ്ങൾ ഇടപെട്ടാണ് അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ തീർത്തതെന്നും പറയപ്പെടുന്നു. വിജയ്‌യുടെ അമ്മ ശോഭയാണ് ഇതിൽ ശക്തമായി ഇടപെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ലണ്ടനിലായിരുന്നു സംഗീത. പ്രശ്‌നങ്ങൾ പരിഹരിച്ചതോടെ സംഗീത തിരിച്ച് ചെന്നൈയിലെത്തിയെന്നും ഇപ്പോൾ സംഗീതയും വിജയ്‌യും ഒരുമിച്ചാണെന്നും പറയപ്പെടുന്നു. ജൂൺ 22-ന് ഇതിനെക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. വിജയ്‌യുടെ പിറന്നാളാണ് ജൂൺ 22-ന്. എന്നാൽ, ഈ വാർത്തകളോട് വിജയ്‌യോ അദ്ദേഹത്തിന്റെ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reports indicate Tamil Nadu CM Joseph Vijay and Sangeetha have resolved their marital issues. The intervention of family members, led by Vijay's mother Shoba, facilitated the reconciliation
Published: 13 Jun 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented