ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്താണ് പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ സ്ഥാനം. ഫുട്‌ബോൾ താരം ട്രാവിസ് കെൽസിയുമായുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇന്നലെയാണ് അവർ പുറത്തുവിട്ടത്. ട്രാവിസ് മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുന്നതും, മോതിരമണിഞ്ഞുനിൽക്കുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ചിത്രങ്ങളുമെല്ലാം അതിലുണ്ട്. 'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു' എന്നാണ് ചിത്രങ്ങൾക്ക് അവരിട്ട ക്യാപ്ഷൻ.
രണ്ടുവർഷത്തെ പ്രണയത്തിനുശേഷമാണ് ഇവർ വിവാഹിതരാകുന്നത്. അമേരിക്കൻ നാഷണൽ ഫുട്‌ബോൾ ലീഗിലെ കൻസാസ് സിറ്റി ചീഫ്‌സിന്റെ കളിക്കാരനാണ് ട്രാവിസ്. ടെയ്‌ലർ സ്വിഫ്റ്റിന്റെ വലിയ ആരാധകൻ കൂടിയാണ് അദ്ദേഹം. തങ്ങളുടെ പ്രണയത്തിന് തുടക്കം കുറിക്കുന്നതും ട്രാവിസ് തന്നെ. 2023-ൽ കൻസാസ് സിറ്റിയിൽ നടന്ന ടെയ്‌ലറിന്റെ സംഗീതപരിപാടിയായ എറാസ് ടൂറിനിടെയായിരുന്നുവത്. ആ പരിപാടി കാണാൻ ട്രാവിസുമെത്തി. കൈയിൽ ഒരു ഹാൻഡ്‌മെയ്ഡ് ബ്ലേസ്‌ലെറ്റുമുണ്ടായിരുന്നു. അതിൽ തന്റെ ഫോൺനമ്പറുമെഴുതി അദ്ദേഹം ടെയ്‌ലറിന് നൽകിയത്. പക്ഷേ, അത് ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീട് തന്റെ പോഡ്കാസ്റ്റിൽ ട്രാവിസ് ഇതിനെക്കുറിച്ച് പറയുകയും ചെയ്തു, ''എന്റെ ഫോൺനമ്പർ കൈമാറിയിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്. പക്ഷേ അതിൽ പ്രത്യേകിച്ച് പുരോഗതിയൊന്നുമുണ്ടായില്ല''. ഇതുകഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി. ഒരിക്കൽ ഡിന്നർ ഡേറ്റിന് പോവുകയും ചെയ്തു. 2023 സെപ്റ്റംബറിൽ കൻസാസ് സിറ്റി ചീഫ്‌സിന്റെ കളി കാണാനായി ടെയ്‌ലർ എത്തി. അന്ന് ട്രാവിസിന്റെ അമ്മ ഡോണയ്‌ക്കൊപ്പമാണ് ടെയ്‌ലർ സ്റ്റേഡിയത്തിലിരുന്നത്. ഇതെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ട്രാവിസും ടെയ്‌ലറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നതും അതിനുശേഷമാണ്.
തൊട്ടടുത്തമാസം ഒരു പാർട്ടിയിൽ പങ്കെടുത്ത് ഇരുവരും കൈകോർത്തുനടന്നതും പാപ്പരാസികളുടെ മുന്നിലൂടെയായിരുന്നു. പ്രണയവാർത്തകൾക്ക് ഇതെല്ലാം ഊർജം പകർന്നു. ജൂൺ 2024-ൽ ലണ്ടനിലെ വെംബ്ലെ സ്റ്റേഡിയത്തിൽ നടക്കുന്ന എറാസ് ടൂറിൽ ടെയ്‌ലറുടെ പ്രകടനം കാണാൻ ട്രാവിസെത്തി. അന്ന് ടെയ്‌ലറുടെ അഭ്യർഥപ്രകാരം, വേദിയിലുമെത്തി അദ്ദേഹം.
ആദ്യമായി പ്രണയത്തിലാണെന്ന് തുറന്നുപറയുന്നത് ട്രാവിസിന്റെ സഹോദരന്റെ പോഡ്കാസ്റ്റായ 'ന്യൂ ഹൈറ്റ്‌സി'ലാണ്. തന്റെ അപ്പാർട്ട്‌മെന്റിനു മുന്നിൽ തന്നെ കാണാനായെത്തിയ ട്രാവിസിനെക്കുറിച്ച് ടെയ്‌ലർ ഓർത്തു. ''ഒരുദിവസം ഒരു ബൂം ബോക്‌സുമായി ട്രാവിസ് എന്റെ അപ്പാർട്ട്‌മെന്റിനുമുന്നിൽ വന്നു. 'എനിക്ക് നിങ്ങളോടൊപ്പം ഡേറ്റിനു പോകണം' എന്ന് എന്നോട് പറഞ്ഞു. ഞാൻ വർഷങ്ങളായി സ്വപ്‌നം കണ്ടിരുന്ന ഒരു പ്രണയനിമിഷമായിരുന്നുവത്''. ഒരുകാലത്ത് ടെയ്‌ലർ സ്വിഫ്റ്റിനെ കുറിച്ച് ആളുകൾ പറഞ്ഞിരുന്നത്, 'ലവ് ബ്രേക്കപ്പുകളെക്കുറിച്ച് മാത്രം പാട്ടെഴുതുന്നയാൾ' എന്നാണ്. എന്നാലിപ്പോൾ, തന്റെ പ്രണയത്തിലൂടെ അവർ ആ ചരിത്രം മാറ്റിയെഴുതുന്നു.
ടെയ്‌ലർ സ്വിഫ്റ്റിന്റെ എൻഗേജ്‌മെന്റ് റിങ്ങും ഇതിനൊപ്പം ചർച്ചയാവുകയാണ്. യെല്ലോ ഗോൾഡിൽ നാച്വറൽ മൈൻ കട്ട് ഡയമണ്ട് പിടിപ്പിച്ചതാണിത്. നടുവിലുള്ള വലിയ ഡയമണ്ട് അഞ്ചുമുതൽ ആറുകാരറ്റ് വരെയുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. 2 മില്യൺ ഡോളർ വരെയാണ് ഇതിന് വില കണക്കാക്കപ്പെടുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Taylor Swift and Travis Kelce are engaged! From a fan with a phone number on a bracelet to a romantic proposal, their love story unfolds
Published: 27 Aug 2025, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented