ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ, കഴിഞ്ഞ വർഷമാണ് ഭർത്താവ് പി.കശ്യപുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന വിവരം അറിയിച്ചത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അവരിപ്പോൾ.
2018-ലായിരുന്നു സൈനയുടെയും കശ്യപിന്റെയും വിവാഹം. കഴിഞ്ഞ വർഷം ജൂലൈ 13-ന് ഇവർ വേർപിരിയുകയാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും തങ്ങളുടെ ബന്ധത്തിന് ഒരു അവസരം കൂടി നൽകാൻ തീരുമാനിക്കുകയും ഒന്നിച്ചുജീവിക്കാൻ തുടങ്ങുകയുമായിരുന്നു.
Also Read
"ഏതൊരു ബന്ധത്തിലും പല ഘട്ടങ്ങളുണ്ടാകും. രണ്ട് ശക്തമായ വ്യക്തിത്വങ്ങൾ ഒന്നിച്ചുപോകുമ്പോൾ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പരസ്പര ബഹുമാനവും മനസ്സിലാക്കലും വിട്ടുവീഴ്ച ചെയ്യാനുള്ള മനസ്സുമാണ് പ്രധാനം" എൻഡിടിവിക്ക് (NDTV) നൽകിയ അഭിമുഖത്തിൽ സൈന പറഞ്ഞു.
തുറന്ന സംസാരവും (Communication) ക്ഷമയും ഒരു ബന്ധത്തിൽ അത്യാവശ്യമാണെന്ന് സൈന അടിവരയിട്ടു പറയുന്നു. തർക്കങ്ങളിൽ ജയിക്കുന്നതിനേക്കാൾ പ്രധാനം പങ്കാളിത്തവും ഒരുമിച്ചുള്ള വളർച്ചയുമാണെന്ന് തങ്ങൾ തിരിച്ചറിഞ്ഞതായും സൈന കൂട്ടിച്ചേർത്തു.
സ്ത്രീകൾ മാതൃത്വത്തിന്റെ കാര്യത്തിൽ നേരിടുന്ന സാമൂഹിക സമ്മർദ്ദങ്ങളെക്കുറിച്ചും സൈന സംസാരിച്ചു.
മാതൃത്വം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമായിരിക്കണം. സമൂഹം നിശ്ചയിക്കുന്ന സമയപരിധികൾക്കനുസരിച്ചല്ല ജീവിതം മുന്നോട്ട് പോകേണ്ടത്. ഒരു സ്ത്രീ വൈകാരികമായും വ്യക്തിപരമായും തയ്യാറെടുക്കുമ്പോൾ മാത്രമേ അത്തരമൊരു തീരുമാനമെടുക്കാവൂ.
കായികരംഗത്തും നേതൃസ്ഥാനങ്ങളിലും ഇപ്പോഴും ലിംഗവിവേചനം നിലനിൽക്കുന്നുണ്ടെന്ന് സൈന ചൂണ്ടിക്കാട്ടി. "അവസരങ്ങളുടെയും അംഗീകാരത്തിന്റെയും കാര്യത്തിൽ ഇപ്പോഴും വിവേചനമുണ്ട്. ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും ഇനിയും ദൂരം സഞ്ചരിക്കാനുണ്ട്. പെൺകുട്ടികൾക്ക് തുല്യമായ പ്രോത്സാഹനവും അടിസ്ഥാന സൗകര്യങ്ങളും സമൂഹത്തിന്റെ പിന്തുണയും ലഭിച്ചാൽ ഏത് ഉയരവും കീഴടക്കാൻ അവർക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്", അവർ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saina Nehwal clarifies her relationship status with husband Parupalli Kashyap., Emphasizes communication, patience, and mutual respect in marriage., Addresses societal pressure regarding motherhood and personal choices., Discusses ongoing gender discrimination in the sports industry.
Published: 26 Mar 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented