സ്പാനിഷ് താരം ലമിൻ യമാലിന്റെ കുടുംബവും പ്രണയബന്ധങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ. കളിക്കളത്തിൽ യമാലിന് പൂർണപിന്തുണയുമായുണ്ടായിരുന്ന കാമുകി ഇനെസ് ഗാർസിയ സ്വയം യമാലിന്റെ "ഭാഗ്യചിഹ്നം" (lucky charm) എന്നാണ് വിശേഷിപ്പിക്കുന്നത്.
അർജന്റീനിയൻ ഗായിക നിക്കി നിക്കോളുമായുള്ള തീവ്രമായ പ്രണയം മുതൽ ഇനെസ് വരെ, യമാലിന്റെ ചുരുങ്ങിയ പ്രൊഫഷണൽ ജീവിതത്തിൽ പല സ്നേഹബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എഫ്‌സി ബാഴ്‌സലോണയുടെ ലാ ലിഗ കിരീട വിജയ വേളയിലാണ് ഇനെസും യമാലും ആദ്യമായി പൊതുവേദിയിൽ ഒന്നിച്ചെത്തിയത്. കണ്ടന്റ് ക്രിയേറ്ററാണ് ഇനെസ്.
Also Read
ഒരു കടയിൽ ഇനെസിന്റെ ക്രെഡിറ്റ് കാർഡ് വർക്കാവാതെ വന്നപ്പോൾ യമാൽ അവരുടെ ഭക്ഷണത്തിന് പണം നൽകിയെന്നും അങ്ങനെയാണ് ബന്ധം തുടങ്ങിയതെന്നുമായിരുന്നു ആദ്യം പ്രചരിച്ച ഊഹാപോഹം. എന്നാൽ ഈ കഥ പിന്നീടവർ നിഷേധിച്ചു. തങ്ങളുടെ പ്രണയം സോഷ്യൽ മീഡിയയിലൂടെയാണ് വളർന്നതെന്ന് ഇനെസ് പിന്നീട് വെളിപ്പെടുത്തി. ഇത്തവണത്തെ മത്സരങ്ങളിലെല്ലാം ഇനെസ് യമാലിനെ പ്രോത്സാഹിപ്പിക്കാനായെത്തിയിരുന്നു. കസ്റ്റമൈസ്ഡ് സ്പെയിൻ ജഴ്സിയും സ്വർണവും ഡയമണ്ടും ചേർന്ന ആഭരണങ്ങളുമായിരുന്നു ഇനെസിന്റെ വേഷം. യമാലിന്റെ ഇനിഷ്യലുളള ഒരു പെൻഡന്റും അവർ ധരിക്കാറുണ്ട്. ഇനെസിന്റെ കസ്റ്റം നെക്ലേസിൽ 27, 19, 41, 10 എന്നീ നമ്പറുകളുണ്ട്. ഇവയെല്ലാം യാമാൽ ബാഴ്‌സലോണയിൽ ധരിച്ച സ്ക്വാഡ് നമ്പറുകളാണ്. ഫുട്ബോൾ, കിരീടം, ഗോൾ നേടിയ ശേഷം യമാൽ കാണിക്കുന്ന മുദ്ര എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
2023-ൽ യമാൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് പ്രവേശിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിജീവിതം പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടിത്തുടങ്ങി. സ്പാനിഷ് ഇൻഫ്ലുവൻസറായ അലക്സ് പാഡിയയെയാണ് അദ്ദേഹം ആദ്യം ഡേറ്റ് ചെയ്തത്. 2024-ൽ ഇരുവരെയും പലപ്പോഴും ഒന്നിച്ചു കാണാറുണ്ടായിരുന്നു. യമാലിന്റെ കൗമാരപ്രണയം പക്ഷേ അധികം നീണ്ടുനിന്നില്ല. പാഡിയയുടെ ഭാഗത്തുനിന്നുള്ള വിശ്വാസവഞ്ചനയാണ് പ്രണയം തകരാൻ കാരണമെന്ന് വ്യാപകമായ ഊഹാപോഹങ്ങളുണ്ടായിരുന്നു.
പാഡിയയിൽ നിന്ന് വേർപിരിഞ്ഞശേഷം, യമാൽ റഷ്യൻ മോഡൽ അലിസയുമായി ചെറിയ കാലത്തേക്ക് പ്രണയത്തിലായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ, പാഡിയയുമായുള്ള പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ അലിസ യമാലിനെ സഹായിച്ചുവെന്ന് പലരും പറഞ്ഞു. എങ്കിലും യമാലോ അലിസയോ ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2025-ൽ യമാൽ 18-ാം ജന്മദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. ബാലൺ ഡി'ഓർ നേരിയ വ്യത്യാസത്തിൽ നഷ്ടമാവുകയും ലോകകപ്പിന് തയ്യാറെടുപ്പുകൾ തുടങ്ങുകയും ചെയ്ത സമയമായിരുന്നു ഇത്. ഈ തിരക്കിനിടെ ഇൻഫ്ലുവൻസറായ ഫാത്തി വാസ്ക്വസോയോടൊപ്പം ഇറ്റലിയിൽ യമാലിനെ കണ്ടത് വീണ്ടും ചർച്ചയ്ക്കിടയാക്കി. പക്ഷേ അത് പ്രണയമാണെന്ന് ഇരവരും സ്ഥിരീകരിച്ചിരുന്നില്ല.
യമാലിന്റെ ഏറ്റവും ചർച്ചയായിട്ടുള്ള ബന്ധം അർജന്റീനിയൻ ഗായിക നിക്കി നിക്കോളുമായുള്ളതായിരുന്നു. ശക്തമായ പ്രണയമാണെന്ന് എല്ലാവരും കരുതിയെങ്കിലും വളരെപ്പെട്ടെന്ന് അത് അവസാനിച്ചു. നിക്കോളിന്റെ 25-ാം ജന്മദിനത്തിന് വജ്രാഭരണങ്ങളും റോസാപ്പൂക്കളും കൊണ്ട് നിക്കോളിനെ അമ്പരപ്പിച്ചിരുന്നു യമാൽ. പൊതുവേദികളിൽ നിക്കോളിനോടുള്ള സ്നേഹം യമാൽ തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ആ ബന്ധത്തിന് വെറും മൂന്നു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സൗഹൃദപരമായിരുന്നു വേർപിരിയൽ. നിക്കോൾ അടുത്തിടെ യമാലിനും അദ്ദേഹത്തിന്റെ പുതിയ കാമുകിക്കും ആശംസകൾ നേർന്നിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Overview of Lamine Yamal's romantic timeline leading up to the 2026 World Cup., Details on past relationships with Alex Padilla, Alisa, Fati Vázquez, and Nicki Nicole., Insight into his current relationship with content creator Inés García., Explanation of Inés García's custom jewelry representing Yamal's career milestones., Context on their social media origins and World Cup support.
Published: 21 Jul 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented