വിഖ്യാതമായ ബാര്‍ബി പാവകള്‍ പുറത്തിറക്കുന്നത് അമേരിക്കയിലെ മാറ്റെൽ കമ്പനിയാണ്. 1959-ലാണ് ബാര്‍ബി പിറക്കുന്നത്. ബാര്‍ബിയുടെ ഉടലളവ് അന്നേ ചര്‍ച്ചാ വിഷയമാണ്. ബാര്‍ബി കുട്ടികളില്‍ അനാവശ്യമായ ബോഡി ഇമേജ് സങ്കല്പം കുത്തിവെക്കുന്നു എന്ന ആരോപണം ശക്തമാണ്. ഒരു സെക്ഷ്വല്‍ ബിംബമായിട്ടാണ്  ബാര്‍ബി കുട്ടികളിലേക്ക് എത്തുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്. 

To advertise here,

രണ്ടു വര്‍ഷത്തിനു ശേഷം 1961-ല്‍ മാറ്റല്‍ കമ്പനി ബാര്‍ബിക്ക് ഒരു കൂട്ടൊരുക്കി. കെന്‍ എന്ന സുന്ദരന്‍ പാവ. ബാര്‍ബിക്ക് രൂപം നല്‍കിയ റൂത്ത് ഹാന്‍ഡ്ലര്‍ സ്വന്തം മകളുടെ പേരാണ് പാവയ്ക്കിട്ടത്. കെന്‍ എന്ന പാവയും ഹാന്‍ഡ്ലര്‍ തന്നെയാണ് സ്രഷ്ടിച്ചത്. കെന്നെത്ത് ഹാന്‍ഡ്ലര്‍ എന്ന മകന്റെ പേരില്‍നിന്നാണ് അവര്‍ കെന്‍ എന്ന പേര് സ്വീകരിക്കുന്നത്. അവരുടെ ഭര്‍ത്താവിന്റെ ശരീരപ്രകൃതമാണ് കെന്‍ എന്ന പാവയ്ക്കും എന്നാണ് പറയപ്പെടുന്നത്. 

placeholder
Getty Images

സ്വിം സ്യൂട്ട് ധരിച്ച രൂപത്തിലാണ് കെന്‍ ആദ്യം പുറത്തിറങ്ങുന്നത്. ഒരു പരസ്യഷൂട്ടിങ്ങിനിടെ ബാര്‍ബിയെ കണ്ടുമുട്ടുകയും പിന്നീട് ബാര്‍ബിയുടെ കാമുകനായിത്തീരുകയും ചെയ്ത മോഡല്‍ എന്ന വിശേഷണത്തോടെയാണ് കെന്നിനെ വിപണിയിലിറക്കിയത്. 

2004 ആയപ്പോള്‍ ബാര്‍ബിയും കെന്നും ബ്രേക്കപ്പ്  ആയെന്ന് മാറ്റെൽ കമ്പനി പ്രഖ്യാപിച്ചു. പ്രണയം അവസാനിച്ചെങ്കിലും സുഹൃത്തുക്കളായി അവര്‍ തുടരുമെന്നായിരുന്നു കമ്പനി ഭാഷ്യം. 2006-ല്‍ കെന്നിന് രൂപമാറ്റം സംഭവിച്ചു. കെന്‍ കുറേക്കൂടെ മസില്‍മാനായി മാറി. 

2011-ന്റെ തുടക്കത്തില്‍ കെന്‍ ബാര്‍ബിയുടെ പ്രണയം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി എന്നാണ് കമ്പനി കാമ്പെയിന്‍ ചെയ്തത്. അകന്നുകഴിഞ്ഞ നാളുകള്‍ അവളോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് തിരിച്ചറിയാന്‍ കെന്നിനെ സഹായിച്ചുവെന്നും അവളില്ലാതെ കെന്നിന് ജീവിക്കാനാകില്ലെന്നും പ്രചരിപ്പിച്ചു. ഒടുവില്‍ 2011-ലെ  വാലെന്റയിന്‍സ് ഡേയ്ക്ക് ബാര്‍ബിയും കെന്നും വീണ്ടും പ്രണയിതാക്കളായി.

placeholder
മാർഗോട്ട് റോബി / Wikipedia

2023-ല്‍ പുറത്തിറങ്ങിയ 'ബാര്‍ബി' സിനിമ വലിയ വിജയമായിരുന്നു. മാർഗോട്ട് റോബിയാണ് ബാര്‍ബിയായി അഭിനയിച്ചത്. കെന്‍ എന്ന കഥാപാത്രം ചെയ്തത് പല അഭിനേതാക്കളാണ്. റയാന്‍ ഗോസ്ലിങ് ബീച്ച് കെന്‍ ആയി വേഷമിട്ടു. ടൂറിസ്റ്റ് കെന്‍ ആയി സിമു ലിയു, ബാസ്‌കറ്റ്‌ബോള്‍ കെന്‍ ആയി കിംഗ്സ്ലി ബെന്‍-ആദിര്‍, ആര്‍ട്ടിസ്റ്റ് കെന്‍ ആയി എന്‍കുട്ടി ഗാറ്റ്വ, സ്റ്റീരിയോടൈപ്പിക്കല്‍ കെന്‍ ആയി സ്‌കോട്ട് ഇവാന്‍സ്, കെന്‍മെയ്ഡ് എന്ന മത്സ്യകന്യകനായി ജോണ്‍സീന എന്നിവര്‍ കെന്നിന് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി.