മകളുമായി ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതിനെപ്പറ്റിയും അവളുടെ 16-ാം ജന്മദിനത്തിൽ സെക്സ് ടോയ് സമ്മാനമായി നൽകാൻ ആലോചിച്ചതിനെപ്പറ്റിയും ടെലിവിഷൻ, സിനിമാ അഭിനേത്രിയായ ഗൗതമി കപൂർ നേരത്തേ തുറന്നുപറഞ്ഞിരുന്നു. അതിന്റെ പേരിൽ വലിയ തോതിലുള്ള വിമർശനങ്ങളും നേരിട്ടു. ഇപ്പോഴിതാ അന്നത്തെ പരാമർശം തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് നടി വെളിപ്പെടുത്തുകയാണ്. സോഷ്യൽ മീഡിയയിൽ നിന്നുണ്ടായ രൂക്ഷമായ ആക്രമണങ്ങളായിരുന്നു കാരണം.
ഗൗതമി പറഞ്ഞു, "ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. പോഡ്‌കാസ്റ്റിൽ സംസാരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം, എനിക്ക് പോലും കാരണമറിയാത്ത ഒരു വലിയ വിവാദത്തിൽ ഞാനെത്തിപ്പെട്ടു. ഒരു പൊതു അഭിപ്രായം ഞാനവിടെ പറഞ്ഞിരുന്നില്ല, എല്ലാ അമ്മമാരും ഇങ്ങനെ ചെയ്യണമെന്നും പറഞ്ഞില്ല. ആ ദിവസത്തെ ഒരു സംഭാഷണമായിരുന്നു അത്. എന്റെ മകളെക്കുറിച്ച് ഞാനൊരു കാര്യം പറഞ്ഞു, ഞാനും മകളും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. ഞാനെന്തിന് അതിനെ ന്യായീകരിക്കണം? രാമുവും ഞാനും ഞങ്ങളുടെ കുട്ടികളുമായി വളരെ തുറന്ന ബന്ധമാണ് പുലർത്തുന്നത്, ചിലർ അതിനോട് യോജിക്കാം, ചിലർ അതിനെ മോശമായി കാണാം. അതവരുടെ അഭിപ്രായമാണ്, ഞാൻ അവരെ വിലയിരുത്തുന്ന ഒരാളല്ല."-അവർ പറഞ്ഞു.
ഈ വിമർശനങ്ങൾ തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്നും അവർ വെളിപ്പെടുത്തി. "യഥാർഥത്തിൽ, ഞാൻ ഒരുതരം വിഷാദാവസ്ഥയിലേക്ക് പോയി, കാരണം എൻ്റെ ഇൻസ്റ്റാഗ്രാം ഫീഡ് കാണുമ്പോൾ, വേദനിപ്പിക്കുന്ന അഭിപ്രായങ്ങളായിരുന്നു അതിൽ. മറ്റൊരു സ്ത്രീയോട്, മറ്റൊരു മനുഷ്യനോട് ആളുകൾ ഇത്തരം കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല. ഞാൻ ഏകദേശം ഒരു മാസത്തോളം ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടുനിന്നു," അവർ കൂട്ടിച്ചേർത്തു.
നടൻ രാം കപൂറിനെയാണ് ഗൗതമി വിവാഹം ചെയ്തത്. ഈ വിഷമഘട്ടത്തിൽ താങ്ങും തണലുമായി ഉണ്ടായിരുന്നത് തന്റെ മകളായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിന് മറുപടി പറയണോ വേണ്ടതോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു താൻ. മകളാണ് ശാന്തമായിരിക്കാൻ പറഞ്ഞത്. ആളുകൾ ഒരു ദിവസം അതിനെക്കുറിച്ച് സംസാരിക്കുമെന്നും പിന്നീട് മറന്നുപോകുമെന്നും, അതിനെ അവഗണിക്കണമെന്നും അവൾ പറഞ്ഞു.
ഈ പ്രതികൂല സാഹചര്യത്തിൽ നിന്ന് പുറത്തുവരാനായി നിശബ്ദത പാലിക്കാൻ തീരുമാനിച്ചുവെന്നും അവർ പറഞ്ഞു.
ഇക്കൊല്ലം ആദ്യമായിരുന്നു വിഷയത്തിനാസ്പദമായ പരാമർശം. ഗൗതമി പറഞ്ഞതിങ്ങനെയാണ്- "എന്റെ മകൾക്ക് 16 വയസ്സുള്ളപ്പോൾ, ഞാനവൾക്ക് ഒരു സെക്സ് ടോയ് അല്ലെങ്കിൽ വൈബ്രേറ്റർ സമ്മാനമായി നൽകാൻ ആലോചിച്ചിരുന്നു. ഞാനവളോട് സംസാരിച്ചപ്പോൾ, 'അമ്മേ, നിങ്ങൾക്ക് ഭ്രാന്തായോ?' എന്നായിരുന്നു പ്രതികരണം. എത്ര അമ്മമാർ മക്കളോട് വന്ന് ഇങ്ങനെ ചോദിക്കും, എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? എന്ന് ഞാനവളോട് ചോദിച്ചു. എന്റെ അമ്മ എന്നോട് ചെയ്തിട്ടില്ലാത്തത്, ഞാനെന്റെ മകളോട് ചെയ്യണം. അവൾ എല്ലാം അനുഭവിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ധാരാളം സ്ത്രീകൾ ജീവിതത്തിന്റെ സന്തോഷങ്ങൾ അനുഭവിക്കാതെ കടന്നുപോകുന്നു. എന്തിന് അങ്ങനെയാവണം? ഇന്നെന്റെ മകൾക്ക് 19 വയസ്സുണ്ട്, ഞാനങ്ങനെ ചിന്തിച്ചതിനെ അവൾ അഭിനന്ദിക്കുന്നു, അതിനെന്നെ ബഹുമാനിക്കുന്നു."-അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Gautami Kapoor reveals sleepless nights and depression after being trolled for her comments on gifting her daughter a sex toy. Read her full reaction.
Published: 20 Dec 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented