ഇന്നത്തെ കാലത്ത് ഡേറ്റിങ് എന്നത് വളരെ സങ്കീർണമാണ്. ഡേറ്റർമാർക്ക് 'ബെഞ്ചിങ്', 'ഗോസ്റ്റിങ്', 'ബ്രെഡ് ക്രംപിങ്' തുടങ്ങി നൂറുകണക്കിന് ഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്നു. പലപ്പോഴും പങ്കാളികൾ പരസ്പരം പരീക്ഷിക്കാറുണ്ട്. അവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു അല്ലെങ്കിൽ വൈകാരികമായി എത്രമാത്രം അടുപ്പമുണ്ട് എന്നൊക്കെ കണ്ടെത്താനാണിത്.
അതിന് വ്യാപകമായി ഇപ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് ബേഡ് തിയറി ടെസ്റ്റ്. ടിക് ടോക്ക് ട്രെൻഡുകളിൽ നിന്ന് ഉയർന്നുവന്ന ഒരു വൈറൽ റിലേഷൻഷിപ്പ് പരീക്ഷണമാണിത്. നിങ്ങളുടെ പങ്കാളിയോട് അപ്രധാനമായ ഒരു ചോദ്യം ചോദിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഉദാഹരണത്തിന് 'ഞാൻ ഇന്ന് ഒരു പക്ഷിയെ കണ്ടു' എന്ന് പറയുന്നു. വിരസമായ ഇത്തരം ഒരു പ്രസ്താവനയോട് നിങ്ങളുടെ പങ്കാളി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതിൽ കണ്ടെത്തുന്നത്. അതുവഴി പങ്കാളി നിങ്ങളുമായി എത്രമാത്രം വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ചോദ്യത്തിന് നിങ്ങളുടെ പങ്കാളി 'അത് എങ്ങനെയായിരുന്നു?' എന്ന് കൗതുകത്തോടുള്ള മറുപടി നൽകിയാൽ, അവർ പരിശോധനയിൽ വിജയിച്ചു എന്നർഥം. പ്രസ്താവന അവഗണിച്ചാൽ അവർ പരാജയപ്പെട്ടു. മനഃശാസ്ത്രത്തിലെ 'ബിഡ്സ് ഓഫ് കണക്ഷൻ' എന്ന പ്രതിഭാസത്തിൽ നിന്നാണ് ഈ തിയറി ഉയർന്നുവന്നത്.
പലർക്കും, ബേഡ് തിയറി എന്നത് അവരുടെ ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഒരു ലളിതമായ ആശയമായി തോന്നുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം, കാറിൽ, അല്ലെങ്കിൽ എവിടെ വച്ചും ഇത് പ്രയോഗിക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള ഒരു ലളിതമായ പരീക്ഷണമാണിത്.
നിങ്ങളുടെ ബന്ധം എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു ചോദ്യമോ ആംഗ്യമോ പറഞ്ഞുതരുമോ? നിങ്ങളുടെ പങ്കാളി നിങ്ങളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള മാനദണ്ഡമാകാൻ ഒരു ചോദ്യത്തിനു മാത്രം കഴിയുമോ? തുടങ്ങി നിരവധി സംശയങ്ങളും ഈ തിയറിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.
ഉദാഹരണമായി നിങ്ങളുടെ പങ്കാളിക്ക് ജോലിസ്ഥലത്ത് മോശം ദിവസമായിരുന്നു, അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിൽ സമ്മർദ്ദത്തിലായിരുന്നു എന്ന് കരുതുക. ആ സമയത്ത് നിങ്ങൾ ഈ ചോദ്യം ചോദിച്ചാൽ, അവർ ഈ പരീക്ഷയിൽ പരാജയപ്പെടാനുള്ള സാധ്യത വിജയിക്കുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ അതിനു അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല. അതിനാൽ ഈ തിയറി ആധികാരികമാണെന്നും പറയാൻ സാധിക്കില്ല. ഒരു ചോദ്യത്തിന് നിങ്ങളുടെ ബന്ധത്തിന്റെ ഗതി നിർണ്ണയിക്കാൻ കഴിയില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Curious about your partner`s emotional closeness? Try the viral Bird Theory Test from TikTok to gauge their interest and connection in your relationship
Published: 07 Nov 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented