നടനും മോഡലുമായ അർജുൻ രാംപാൽ സിനിമയിലെത്തിയപ്പോൾ 'അടുത്ത സൂപ്പർസ്റ്റാർ' എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ തുടക്കത്തിലെ വിജയം നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തുടരെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ഇപ്പോഴിതാ 'ധുരന്ധറി'ലൂടെ ഗംഭീരതിരിച്ചുവരവ് നടത്തുകയാണ് അദ്ദേഹം. സിനിമയുടെ വിജയത്തിനുപിന്നാലെ താൻ വിവാഹം കഴിക്കാൻ പോവുകയാണെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
അർജുൻ രാംപാൽ തന്റെ കാമുകിയായ ഗബ്രിയേല ഡെമട്രിയഡ്‌സിനെയാണ് വിവാഹം കഴിക്കുന്നത്. അർജുന്റെ രണ്ടാം വിവാഹമാണിത്. 1998-ലാണ് നിർമാതാവും മോഡലുമായ മെഹർ ജെസിയയെ അർജുൻ ആദ്യം വിവാഹം കഴിക്കുന്നത്. മഹികാ, മൈറ എന്നീ മക്കളുമുണ്ട് അവർക്ക്. 2018-ൽ തങ്ങളുടെ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന് ഇരുവരും അറിയിച്ചു. 2019-ൽ മെഹറും അർജുനും വിവാഹമോചിതരായി. അതേ വർഷം ഏപ്രിലിൽ കാമുകി ഗബ്രിയേല ഗർഭിണിയാണെന്ന സന്തോഷവാർത്ത അർജുൻ പുറത്തുവിട്ടു. മൂന്നുമാസങ്ങൾക്കുള്ളിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. നാലുവർഷത്തിനുശേഷം രണ്ടാമത്തെ കുഞ്ഞും. ഇപ്പോഴിതാ ആ ബന്ധം വിവാഹത്തിലേക്ക് കടക്കുകയാണ്.
റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിലാണ് തങ്ങൾ എൻഗേജ്ഡ് ആണെന്ന വിവരം അർജുൻ വെളിപ്പെടുത്തിയത്. സുഹൃത്തുക്കൾ വഴിയാണ് ഗബ്രിയേലയും അർജുനും ആദ്യമായി കണ്ടുമുട്ടുന്നത്. മോഡലും ഫാഷൻ ഡിസൈനറുമാണ് ഗബ്രിയേല. കുറച്ചുനാളത്തെ സൗഹൃദത്തിനുശേഷം ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി.
വിവാഹത്തെക്കുറിച്ച് മുമ്പ് പലപ്പോഴും അർജുനുനേരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. അന്നെല്ലാം അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''എന്റെ മനസ്സിൽ ഗബ്രിയേലയും ഞാനും ഇപ്പോൾ തന്നെ വിവാഹിതരാണ്. പിന്നെന്തിനാണ് വാശി പിടിക്കുന്നത്''. തുടർന്ന് അക്കാര്യം അദ്ദേഹം വിശദീകരിച്ചു, ''ഞങ്ങൾ വിവാഹിതരാണ്, എനിക്ക് അതിൽ യാതൊരു സംശയവുമില്ല. വിവാഹം പേപ്പറിലുള്ള വെറുമൊരു ഉടമ്പടി മാത്രമാണ്. നിങ്ങൾ നിയമപരമായി ബന്ധിക്കപ്പെട്ടിട്ടും, പരസ്പരമുള്ള മനോഭാവം ശരിയല്ലെങ്കിലോ? പക്ഷേ ഞങ്ങൾ നിയമപരമായി വിവാഹിതരല്ലെങ്കിലും, നല്ലൊരു ബന്ധത്തിലൂടെയാണ് കടന്നുപോവുന്നത്''.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Arjun Rampal is set to marry his long-time partner Gabriella Demetriades in the presence of their children. Discover more about their journey and upcoming wedding
Published: 15 Dec 2025, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented