ഡേറ്റിങ് ആപ്പുകൾ വ്യാപകമാകുമ്പോള്‍ പുതിയ ബ്രേക്ക് അപ്പ് ട്രെന്‍ഡുകളും ചര്‍ച്ചയാകുന്നു. വിടവാങ്ങലോ അധികം സംഭാഷണമോ ഇല്ലാതെ തന്നെ ചില പ്രണയബന്ധങ്ങള്‍ അകന്നുപോകുന്നത് കണ്ടിട്ടില്ലേ. വ്യക്തമായി കാരണം പറയാതെ പങ്കാളിയെ രഹസ്യമായി ഒഴിവാക്കുന്ന രീതി ഇന്ന് വ്യാപകമായി കണ്ടുവരുന്നുണ്ട്.

 പങ്കാളിയോട് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് പറയാതെ പതുക്കെ വൈകാരികമായി പിന്‍വാങ്ങുന്നതിനെയാണ് ബാങ്ക്സൈയിങ് എന്ന് പറയുന്നത്. ഇന്ന് ബന്ധങ്ങളില്‍ ബാങ്ക്‌സെെയിങ് പ്രവണത കൂടുതലായി കണ്ടുവരുന്നു.

വളരെക്കാലം മുമ്പ് ബന്ധത്തില്‍ നിന്ന് മാനസികമായി പിന്മാറിയതിന് ശേഷവും പങ്കാളിയോട് പറയാതെ ആ ബന്ധത്തില്‍ തുടരുകയും എന്നാല്‍ പിന്നീട് കാരണം വ്യക്തമാക്കാതെ അകന്നുപോകുകയും ചെയ്യുന്ന ഈ പ്രവണത ടോക്‌സിക്കാണ്. തികച്ചും സ്വാര്‍ഥതയോടെയുള്ള ഇത്തരം തീരുമാനങ്ങള്‍ മറുവശത്ത് പങ്കാളിയ്ക്കുണ്ടാകുന്നത് കടുത്ത നിരാശയും വിഷാദവുമാണ്.

ഇതുവരെയും ഇതുവരെ സ്വത്വം വെളിപ്പെട്ടിട്ടില്ലാത്ത ബാങ്ക്സി എന്ന തെരുവുകലകാരനില്‍ നിന്നാണ് ഇത്തരം ഡേറ്റിങ്ങുകള്‍ക്ക് ഈ പേര് ലഭിച്ചത്. ബാങ്ക്‌സിയുടെ വരകള്‍ പെട്ടെന്ന് പ്രശസ്തമാവുകയും എന്നാല്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു, കൃത്യമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടുമില്ല, അതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്.

പങ്കാളിയോട് ഒന്നും പറയാതെ പെട്ടെന്ന് ബന്ധം അവസാനിപ്പിക്കുന്ന ഗോസ്റ്റിങ് രീതിയേക്കാൾ ബാങ്ക്‌സെെയിങ് അപകടകാരിയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi