
ഇക്കഴിഞ്ഞ ദിവസമാണ് നടൻ കാർത്തിക് ആര്യൻ പ്രണയത്തിലാണെന്ന രീതിയിലുള്ള വാർത്തകൾ പരന്നത്. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കാർത്തിക്ക് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ വിദേശിയായ കരീന ക്വിബിലിയുട്ട് എന്ന പെൺകുട്ടിയും പങ്കുവെച്ചു. അതോടെ കാർത്തിക്കിനൊപ്പം ഗോവയിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന് റെഡ്ഡിറ്റിൽ ചർച്ച തുടങ്ങി. ടവ്വലുകൾ, ടവ്വൽ പാറ്റേണുകൾ തുടങ്ങി ബീച്ചിലെ സജ്ജീകരണങ്ങളെല്ലാം രണ്ടു ചിത്രങ്ങളിലും സമാനമായിരുന്നുവെന്നാണ് കണ്ടെത്തൽ.
അതോടെ കരിന ക്വിബിലിയുട്ട് എന്ന ആ പെൺകുട്ടിയുടെ പുറകെയായി സോഷ്യൽമീഡിയ. ഒറ്റരാത്രി കൊണ്ട് 7000 ഫോളോവേഴ്‌സാണ് കരിനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കെത്തിയത്. ലിത്വാനിയൻ വംശജയാണ് 18 വയസ്സുള്ള കരിന. ഇപ്പോൾ ലണ്ടനിൽ വിദ്യാർഥിയാണ്. അതിനിടെ ചിലർ കാർത്തിക്കുമായുള്ള കരിനയുടെ പ്രായവ്യത്യാസം വരെ ചർച്ചയാക്കി.
ചിലർ കരിനയുടെ ഫോട്ടോയ്ക്ക് താഴെ കാർത്തിക്കുമായി ബന്ധപ്പെട്ടുള്ള കമന്റുകളുമിട്ടു. അതോടെ താൻ കാർത്തിക് ആര്യന്റെ ഗേൾഫ്രണ്ട് അല്ലെന്ന് ആ പെൺകുട്ടിയും കമന്റ് ചെയ്തു. എന്നിട്ടും ആളുകൾ അടങ്ങിയില്ല. തുടർച്ചയായി ഇത്തരം കമന്റുകൾ വന്നതോടെ കരിന തന്റെ ഇൻസ്റ്റഗ്രാം ബയോ തിരുത്തുകയും ചെയ്തു. ബയോയിൽ ആദ്യം 'എനിക്ക് കാർത്തിക്കിനെ അറിയില്ല' എന്നു തിരുത്തി. പിന്നാലെ 'എനിക്ക് കാർത്തിക്കിനെ അറിയില്ല. ഞാൻ അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് അല്ല. ഞാൻ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്' എന്നുമാറ്റി. എന്നാൽ, കാർത്തിക് ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: RumoUrs swirl around Kartik Aaryan`s alleged girlfriend, Karina Kubiliute. Her Instagram followers surged overnight. Discover the details and see if she`s the one
Published: 07 Jan 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented